ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത് ദ​യ​വാ​യി നി​ര്‍​ത്തൂ..! അഭ്യർഥനയുമായി മീന

ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ​ങ്കു​വെ​ക്ക​രു​തെന്ന് ന​ടി മീ​ന.

തന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും സ്വ​കാ​ര്യ​ത​യും വേ​ദ​ന​യും മാ​നി​ക്ക​ണ​മെ​ന്നും ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

എന്‍റെ ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന ഞങ്ങൾക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണമെന്നും ക​ട​ന്നു​പോ​കു​ന്ന അ​വ​സ്ഥ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഞാ​ന്‍ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളോ​ടും അ​പേ​ക്ഷി​ക്കു​ക​യാ​ണ്.

ദ​യ​വാ​യി ഈ ​വി​ഷ​യ​ത്തി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കൂ. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത് ദ​യ​വു​ചെ​യ​ത് നി​ര്‍​ത്തൂ.

ഇ​ത്ര​യും മാ​ന​സി​ക സം​ഘ​ര്‍​ഷം നേ​രി​ടു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ളൊ​ടൊ​പ്പം ചേ​ര്‍​ന്നു നി​ന്ന എ​ല്ലാ ന​ല്ല മ​ന​സു​ക​ള്‍​ക്കും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു.

എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ ജീ​വ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും,ബ​ഹു​മ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി,ആ​രോ​ഗ്യ​മ​ന്ത്രി, രാ​ധ​കൃ​ഷ്ണ​ന്‍ ഐ​എ​എ​സ്,സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍, സു​ഹൃ​ത്തു​ക്ക​ള്‍,

കു​ടും​ബാം​ഗ​ങ്ങ​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും ഞാ​ന്‍ അ​റി​യി​ക്കു​ന്നു. സ്‌​നേ​ഹ​ത്തോ​ടെ നി​ങ്ങ​ളു​ടെ മീ​ന സാ​ഗ​ര്‍.

Related posts

Leave a Comment