മാനസിക രോഗ ചികിത്സാ രംഗത്തെ നവീന മരുന്നുകൾ രോഗീ സൗഹൃദമെന്ന് ഡോ.​ചി​ത്ത​ര​ഞ്ജ​ൻ ആ​ൻ​ഡ്ര​ഡെ

കോ​ട്ട​യം: മാ​ന​സി​ക രോ​ഗ ചി​കി​ത്സാ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള ന​വീ​ന മാ​റ്റ​ങ്ങ​ൾ തു​ട​രെ​യു​ള്ള ഗ​വേ​ഷ​ണം മൂ​ല​മാ​ണെ​ന്ന് പ്ര​ശ​സ്ത ഗ​വേ​ഷ​ക​നും ബം​ഗ​ളൂ​രു നിം​ഹാ​ൻ​സി​ലെ ക്ലി​നി​ക്ക​ൽ ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ.​ചി​ത്ത​ര​ഞ്ജ​ൻ ആ​ൻ​ഡ്ര​ഡെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ​വേ​ഷ​ണ ഫ​ല​മാ​യി വ​ന്നി​ട്ടു​ള്ള നൂ​ത​ന മ​രു​ന്നു​ക​ൾ രോ​ഗീ​സൗ​ഹൃ​ദ​മാ​യ ചി​കി​ത്സ​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്രീ​യ​മാ​യ ഗ​വേ​ഷ​ണ രീ​തി​ക​ൾ എ​ന്ന​ വിഷയത്തെക്കു​റി​ച്ച് ന​ട​ത്തി​യ സു​വ​ർ​ണ​ജൂ​ബി​ലി ദ്വി​ദി​ന ശി​ൽ​പ​ശാ​ല​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​സ​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് ജോ​സ​ഫ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൈ​ക്യാ​ട്രി വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ.​സൈ​ബു​ന്നീ​സ ബീ​വി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​പി.​ജ​യ​കു​മാ​ർ, വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൈ​ക്കോ സോ​ഷ്യ​ൽ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര ഉ​പാ​ധ്യ​ക്ഷ​ൻ ഡോ.​വി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ , അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ.​നി​ഷ സി​റി​യ​ക് , അ​ഡീ​ഷ​ണ​ൽ പ്ര​ഫ.​ഡോ.​പി.​ജി.​സ​ജി, ഓ​ർ​ഗൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ.​ഗം​ഗ ജി ​കൈ​മ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദ​ക്ഷി​ണേ​ന്ത്യ​ൻ സൈ​ക്യാ​ട്രി സ​മ്മേ​ള​ന​ത്തി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച സൈ​ക്യാ​ട്രി ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​നി ഡോ.​ഷ​മീ​ല അ​ബ്ദു​ള്ള​യ്ക്ക് ഡോ.​ചി​ത്ത​ര​ഞ്ജ​ൻ ആ​ൻ​ഡ്ര​ഡെ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു.

Related posts