ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്റര്‍ മയാമിക്കു ജയം. എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-2ന് ഒര്‍ലാന്റൊ സിറ്റിയെ കീഴടക്കി. 24 മിനിറ്റിനുള്ളില്‍ ഒര്‍ലാന്റൊ സിറ്റി 2-0ന്റെ ലീഡ് നേടി. 57, 90 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍.
മെസി @ 898
കരിയറില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 898ല്‍ എത്തി. രണ്ട് ഗോള്‍കൂടി നേടിയാല്‍ അതിവേഗത്തില്‍ 900 ഗോള്‍ എന്ന റിക്കാര്‍ഡ് മെസിക്കു സ്വന്തമാക്കാം.
