സൗഹൃദ മത്‌സരത്തിനായി മെ​സി അ​ര്‍ജ​ന്‍റീ​ന ടീ​മി​നൊ​പ്പം ചേ​ര്‍ന്നു

ല​ണ്ട​ന്‍: ലോ​ക​ക​പ്പി​നു മു​മ്പു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന ടീ​മി​നൊ​പ്പം ചേ​ര്‍ന്നു. ശ​നി​യാ​ഴ്ച ഇ​റ്റ​ലി​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് സ​ന്നാ​ഹം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ചൊ​വ്വാ​ഴ്ച ടീ​മി​നൊ​പ്പം ചേ​ര്‍ന്ന മെ​സി ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ​പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​റ്റ​ലി​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ സ്‌​ട്രൈ​ക്ക​ര്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ ഇ​റ​ങ്ങു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ക​ളി​ക​ളി​ല്‍ അ​ഗ്വേ​റോ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല.

സി​റ്റി​യു​ടെ പ്ര​തി​രോ​ധ​താ​രം നി​ക്കോ​ള​സ് ഒ​ട്ട​മെ​ന്‍ഡി, ഗോ​ണ്‍സാ​ലോ ഹി​ഗ്വെ​യ്ന്‍, എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ, ഹാ​വി​യ​ര്‍ മ​സ്‌​ക​രാ​നോ, മാ​ര്‍കോ​സ് റോ​ഹോ എ​ന്നി​വ​രും അ​ര്‍ജ​ന്‍റീ​ന​യു​ടെ ടീ​മി​ലു​ണ്ട്.

Related posts