ആ​രാ​ധ​ക​രേ ശാ​ന്ത​രാ​കു​വി​ൻ, മെ​സി​യും പി​ള്ളേ​രും ത​യാ​ർ! ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് അ​ർ​ജ​ന്‍റീ​ന

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് അ​ർ​ജ​ന്‍റീ​ന. പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്‌​ക​ലോ​നി​യാ​ണ് 26 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

സൂ​പ്പ​ർ താ​രം ല​യ​ണ​ല്‍ മെ​സി ന​യി​ക്കു​ന്ന ടീ​മി​ല്‍ ഒ​രു​പി​ടി മി​ക​ച്ച യു​വ​താ​ര​ങ്ങ​ളും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ, മാ​ര്‍​ക്കോ​സ് അ​ക്യു​ന, എ​മി​ലി​യാ​നോ മാ​ര്‍​ട്ടി​നെ​സ്, റോ​ഡ്രി​ഗോ ഡി ​പോ​ള്‍ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം ഇ​ടം നേ​ടി​യ​പ്പോ​ള്‍ പ​രി​ക്കേ​റ്റ മ​ധ്യ​നി​ര​താ​രം ജി​യോ​വാ​നി ലോ​സെ​ൽ​സോ ടീ​മി​ലി​ല്ല.

പ​രെ​ഡെ​സും ഡീ ​പോ​ളും ന​യി​ക്കു​ന്ന മ​ധ്യ​നി​ര​യി​ല്‍ എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ്, അ​ലെ​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ര്‍, ഗൈ​ഡോ റോ​ഡ്രി​ഗ​സ്, അ​ല​ക്സാ​ന്ദ്രോ ഗോ​മ​സ് എ​ന്നി​വ​രു​മു​ണ്ട്.

ലി​സാ​ന്‍​ഡ്രോ മാ​ര്‍​ട്ടി​നെ​സ്, മൊ​ളി​ന, നി​ക്കോ​ളാ​സ് ഒ​ട്ട​മെ​ന്‍​ഡി, നി​ക്കോ​ളാ​സ് ടാ​ഗ്ലി​ഫി​ക്കോ, ജു​വാ​ന്‍ ഫൊ​യ്ത്ത് തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് പ്ര​തി​രോ​ധ​നി​ര​യി​ലു​ള്ള​ത്.

ഗോ​ള്‍​കീ​പ്പ​ര്‍​മാ​രാ​യി എ​മി​ലി​യാ​നോ മാ​ര്‍​ട്ടി​നെ​സ്, ജെ​റോ​നി​മോ റൂ​ലി, ഫ്രാ​ങ്കോ അ​ര്‍​മാ​നി എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി.

മു​ന്നേ​റ്റ നി​ര​യി​ല്‍ മെ​സി​ക്കൊ​പ്പം, ഡി ​മ​രി​യ, ലൗ​ട്ടാ​രോ മാ​ര്‍​ട്ടി​നെ​സ്, പൗ​ളോ ഡി​ബാ​ല, ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സ്, ജ്വാ​ക്വിം കൊ​റേ​യ, നി​ക്കോ​ളാ​സ് ഗോ​ണ്‍​സാ​ലെ​സ് എ​ന്നി​വ​രാ​ണു​ള്ള​ത്.

Related posts

Leave a Comment