അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി; ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്; മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് മേതില്‍ ദേവിക പറയുന്നതിങ്ങനെ…

നൃത്തരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് മേതില്‍ ദേവിക. നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ അവര്‍ തുറന്നു പറയുകയാണ്. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വിവാഹസമയത്ത് അച്ഛന്റെയും അമ്മയുടെയും കാര്യത്തില്‍ വിഷമം ഉണ്ടായിരുന്നു. അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്.’ ദേവിക പറയുന്നു.

‘ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടന്‍. മീന്‍ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്കു ഷൂട്ട് കഴിഞ്ഞാലും വീട്ടില്‍ വന്നേ കഴിക്കൂ. ചില സമയത്തു നമുക്ക് അത് പാരയാകും. പിന്നെ ഞാനൊരു പരക്കംപായലാണ്. രാത്രി ഭക്ഷണം കഴിക്കുന്നതിനാല്‍ വയറ് കുറച്ച് ചാടിയിട്ടുണ്ട്.

അതില്‍ മുകേഷേട്ടനു ചെറിയൊരു വിഷമവുമുണ്ട്. ചിലപ്പോഴൊക്കെ കണ്ണാടിക്കു മുന്നില്‍നിന്ന് എന്തെങ്കിലുമൊക്കെ പറയും. അതില്‍ വിഷമിക്കാനൊന്നുമില്ലെന്നു ഞാന്‍ മുകേഷട്ടനോട് പറയും- മുകേഷട്ടന്‍ മുകേഷേട്ടനാകുന്നത് ഈ ഫിഗര്‍ കാരണമാകും. അത് മനഃപൂര്‍വം മാറ്റാന്‍ ശ്രമിക്കേണ്ടതില്ല. ചിട്ടയായ വ്യായാമം െചയ്യുന്നുണ്ടല്ലോ, അത് മതി- എന്ന്.’ദേവിക പറയുന്നു.

‘ഞങ്ങളിപ്പോള്‍ വീട് വെയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തിരക്കു കാരണം ഇതൊക്കെ നോക്കുന്നത് ഞാന്‍ തന്നെയാണ്. എന്തെങ്കിലും തെറ്റിപ്പോയാല്‍ നല്ല വഴക്കു കിട്ടും. മുകേഷട്ടന്റെ ചൂട് അങ്ങനെയൊരു ചൂട് അല്ല. മുകേഷട്ടനു പെട്ടെന്നു ദേഷ്യം വരും.

അത് അടുപ്പമുള്ളവരോടു മാത്രമാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നോടാണു കൂടുതലും വഴക്കു കൂടുക. ആദ്യമൊക്കെ വലിയ വിഷമം വരുമായിരുന്നു. പിന്നെയാണു മനസ്സിലായത്, ഇതു വലിയ കാര്യമൊന്നുമല്ലെന്ന്. മുകേഷട്ടന്‍ വളരെ സിംപിള്‍ ആയ മനുഷ്യനാണ്.’-ദേവിക പറയുന്നു.

Related posts