മേതില്‍ ദേവിക നായികയാവുമോയെന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു ! മമ്മൂട്ടി ആവശ്യപ്പെട്ടിട്ടായിരിക്കണം അത്; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…

മലയാളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. ഇപ്പോള്‍ മേതില്‍ ദേവികയെപ്പറ്റി അധികം ആര്‍ക്കും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം മേതില്‍ ദേവിക നിരസിച്ച കാര്യമാണ് ഷിബു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവയ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്‌മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന്‍ വേഷം ചെയ്യുമോ എന്ന് ഒന്ന്…

Read More

ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട് ! പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്; വെട്ടിത്തുറന്നു പറഞ്ഞ് മേതില്‍ ദേവിക…

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. തന്റെ നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോള്‍ എംഎല്‍എയുമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ച് എത്തിയിരിക്കുകയാണ് മേതില്‍ ദേവിക. ദേവികയുടെ വാക്കുകള്‍ ഇങ്ങനെ…ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക.…

Read More

പിന്നെ എന്തിന് എന്നെ വിവാഹം കഴിച്ചു ! ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് മേതില്‍ ദേവിക…

മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനമുള്ള നടനാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. സിനിമജീവിതത്തില്‍ താരം നേട്ടങ്ങളുടെ പടവുകള്‍ കയറിയെങ്കിലും സ്വകാര്യ ജീവിതം അത്ര വര്‍ണാഭമല്ലായിരുന്നു. ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷം പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്. സരിതയുമായുള്ള വിവാഹമോചനം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ടാം ഭാര്യ മേതില്‍ ദേവിക. ഒരു നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയെന്നും ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക പറയുന്നു. മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്ന് മേതില്‍ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവികയുടെ…

Read More

അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി; ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്; മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് മേതില്‍ ദേവിക പറയുന്നതിങ്ങനെ…

നൃത്തരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് മേതില്‍ ദേവിക. നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ അവര്‍ തുറന്നു പറയുകയാണ്. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ‘വിവാഹസമയത്ത് അച്ഛന്റെയും അമ്മയുടെയും കാര്യത്തില്‍ വിഷമം ഉണ്ടായിരുന്നു. അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്.’ ദേവിക പറയുന്നു. ‘ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടന്‍. മീന്‍ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്കു ഷൂട്ട് കഴിഞ്ഞാലും വീട്ടില്‍ വന്നേ കഴിക്കൂ. ചില സമയത്തു നമുക്ക് അത് പാരയാകും. പിന്നെ…

Read More