മാ​​റ​​ഡോ​​ണ മെക്സിക്കൻ ക്ലബ് പ​​രി​​ശീ​​ല​​ക​​ൻ

അ​​ർ​​ജ​​ന്‍റൈ​​ൻ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ൾ താ​​രം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ മെ​​ക്സി​​ക്ക​​ൻ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ഡൊ​​റാ​​ഡോ​​സ് ഡെ ​​സി​​നാ​​ലൊ​​വ​​യെ പ​​രി​​ശീ​​ലി​​പ്പി​​ക്കും. ക്ല​​ബ്ബി​​ന്‍റെ മാ​​നേ​​ജ​​രാ​​യി മാ​​റ​​ഡോ​​ണ നി​​യ​​മി​​ത​​നാ​​യി. മേ​​യി​​ൽ ബെ​​ലാ​​റു​​സി​​യ​​ൻ ക്ല​​ബ്ബാ​​യ ഡൈ​​നാ​​മോ ബ്രെ​​സ്റ്റി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി മാ​​റ​​ഡോ​​ണ ക​​രാ​​ർ ഒ​​പ്പി​​ട്ടി​​രു​​ന്നു.

യു​​എ​​ഇ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ അ​​ൽ ഫു​​ജ​​യ്റ​​യു​​ടെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​നം ഏ​​പ്രി​​ലി​​ൽ മാ​​റ​​ഡോ​​ണ രാ​​ജി​​വ​​ച്ചി​​രു​​ന്നു.

2008 മു​​ത​​ൽ 2010വ​​രെ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ മാ​​റ​​ഡോ​​ണ പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​രു​​ന്നു. 2010 ലോ​​ക​​ക​​പ്പി​​ലെ പു​​റ​​ത്താ​​ക​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടു. 1986 ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​ത് മാ​​റ​​ഡോ​​ണ​​യാ​​യി​​രു​​ന്നു. 1977 മു​​ത​​ൽ 1994വ​​രെ 91 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ർ​​ജ​​ന്‍റൈൻ ജ​​ഴ്സി അ​​ണി​​ഞ്ഞു.

Related posts