എംഐ ഷാനവാസിന്‍റെ വേർപാട്; നഷ്‌‌ടമായത് ജനകീയ നേതാവിനെ

നിയാസ് മുസ്തഫ

കോട്ടയം: കെഎസ്‌‌യുവിലൂടെ രാഷ്‌‌ട്രീയ പ്രവർത്തനം തുടങ്ങി കോൺഗ്രസിന്‍റെ ജന കീയ മുഖമായി മാറിയ നേതാക്കളിലൊരാ ളാണ് എം.ഐ ഷാനവാസ്. 2010​ലെ റ​ംസാ​ൻ കാ​ല​ത്ത് ശ​രീ​രം പ​തി​വി​ല​ധി​കം ക്ഷീ​ണി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യ്ക്കെ​ത്തി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആരോഗ്യ ജീ​വി​ത​ത്തി​ൽ പ​രീ​ക്ഷ​ണ കാ​ലം തു​ട​ങ്ങു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ൽ വ​യ​റി​ലെ ബെ​ൽ ഡെ​ക്ടി​ൽ ത​ട​സമു​ണ്ടെ​ന്നും പാ​ൻ​ക്രി​യാ​സി​ന്‍റെ പു​റം​ഭി​ത്തി​യി​ൽ വ​ള​ർ​ച്ച​യു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു മാ​റ്റാ​മെ​ന്നു തീ​രു​മാ​നി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ര​ളി​നും പ്ര​ശ്ന​മു​ള്ള​താ​യി ക​ണ്ട​ത്.

തു​ട​ർ​ന്ന് പ​തോ​ള​ജി​സ്റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി അ​സു​ഖം ക​ര​ളി​ൽ അ​ർ​ബു​ദ​മാ​ണെ​ന്ന സൂ​ച​ന നൽകി. കീ​മോ​ തെ​റ​ാപ്പി​യ​ട​ക്കം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്പോ​ഴാണ് അ​ർ​ബു​ദ​മി​ല്ലെ​ന്ന ആ​ശ്വാ​സ വാ​ർ​ത്ത​യെ​ത്തിയത്. തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലെ ചി​കി​ൽ​സ​യ്ക്കൊ​ടു​വി​ലാ​ണ് അ​ന്നു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന​ത്.

1987ലും 1991ലും വടക്കേക്കരയിലും 1996ൽ പട്ടാന്പിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയിൻ കീഴ് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2009ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് കേരളത്തി ലെ ചരിത്രത്തിലെ ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിക്കാ നായി എന്നത് എംഐ ഷാനവാസിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമാണ്.

1993ൽ ​ഒ​റ്റ​പ്പാ​ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​സ്. ശി​വ​രാ​മ​ൻ നേ​ടി​യ 1,32,652 വോ​ട്ടി​ന്‍റെ റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് 1,53,439 വോ​ട്ട് ലീ​ഡ് നേ​ടി 2009ൽ ഷാ​ന​വാ​സ് തി​രു​ത്തി​യ​ത്. അന്ന് അ​ദ്ദേ​ഹ​ത്തി​ന് 4,10,703 വോ​ട്ടു നേ​ടാ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ സി​പി​ഐ​യി​ലെ എ​തി​ർ​സ്ഥാ​നാ​ർ​ഥി എം.​റ​ഹ്മ​ത്തു​ല്ല​യ്ക്ക് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് 2,57,264 വോ​ട്ടു​ക​ൾ മാ​ത്രം.

അ​ട്ടി​മ​റി വി​ജ​യം പ്ര​തീ​ക്ഷി​ച്ച് എ​ത്തി​യ എ​ൻ​സി​പി​യു​ടെ കെ.​മു​ര​ളീ​ധ​ര​ൻ 99,663 വോ​ട്ടു നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താ​യി.‌ ദീ​ർ​ഘ​കാ​ലം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച അ​ദ്ദേ​ഹ​ത്തി​ന് 2009ൽ ​ഉ​റ​ച്ച ഒ​രു മ​ണ്ഡ​ലം പാ​ർ​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു.

യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ആ​ദ്യം പ്ര​തീ​ക്ഷി​ച്ച​ത്. പ​ക്ഷേ എ​ൻ​സി​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം തെ​റ്റി​ച്ചാ​ണ് ഷാ​ന​വാ​സ് അ​ന്ന് വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്.​

2010ൽ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു. പിന്നീട് 2014ൽ വയനാട് നിന്ന് മത്സരിച്ചെങ്കിലും 20870 വോട്ടുകളുടെ ഭൂരിപക്ഷത്തിലേ ജയി ക്കാനായുള്ളൂ. എൽഡിഎഫിന്‍റെ സത്യൻ മൊകേരിയെ ആണ് പരാജയപ്പെടുത്തിയത്.

Related posts