333 രൂ​പ​യ്ക്ക് 270 ജി​ബി ഇ​ന്‍റ​ർ​നെ​റ്റ്; കാ​ലാ​വ​ധി 71 ദിവസം; ജി​യോ​യെ പൂ​ട്ടാ​നൊ​രു​ങ്ങി ബി​എ​സ്എ​ൻ​എ​ൽ

bsnlന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ജി​യോ​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഡേ​റ്റാ വി​പ​ണി​യി​ലെ താ​ത്കാ​ലി​ക അ​പ്ര​മാ​ധി​ത്യ​ത്തി​നു വി​രാ​മ​മി​ട്ട് ബി​എ​സ്എ​ൻ​എ​ൽ. 333 രൂ​പ​യ്ക്ക് 270 ജി​ബി 3ജി ​ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കു​ന്ന പു​തി​യ പ്ലാ​ൻ ബി​എ​സ്എ​ൻ​എ​ൽ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ലാ​ന​നു​സ​രി​ച്ച് 3ജി ​വേ​ഗ​ത​യി​ൽ ദി​വ​സം മൂ​ന്നു ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കും. അ​താ​യ​ത് 333 രൂ​പ​യു​ടെ ഓ​ഫ​ർ ചെ​യ്താ​ൽ 90 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യി​ൽ 270 ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം, 349 രൂ​പ​യു​ടെ ദി​ൽ ഖോ​ൽ കെ ​ബോ​ൽ എ​ന്ന മ​റ്റൊ​രു പ്ലാ​നും ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ദി​വ​സേ​ന 3ജി ​വേ​ഗ​ത​യി​ൽ ര​ണ്ടു ജി​ബി ഇ​ന്‍റ​ർ​നെ​റ്റും പ​രി​ധി​ക​ളി​ല്ലാ​ത്ത ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ളും ല​ഭ്യ​മാ​കും.

395 രൂ​പ​യു​ടെ മ​റ്റൊ​രു ഓ​ഫ​റി​ൽ ദി​വ​സേ​ന 3ജി ​വേ​ഗ​ത​യി​ൽ ര​ണ്ടു ജി​ബി ഇ​ന്‍റ​നെ​റ്റ് ഡാ​റ്റ ല​ഭി​ക്കും. കൂ​ടാ​തെ, ബി​എ​സ്എ​ൽ​എ​ൽ നെ​റ്റ്വ​ർ​ക്കി​ലേ​ക്ക് 3000 മി​നി​റ്റും മ​റ്റു നെ​റ്റ്വ​ർ​ക്കു​ക​ളി​ലേ​ക്ക് 1800 മി​നി​റ്റും വി​ളി​ക്കാ​നും ക​ഴി​യും. 71 ദി​വ​സ​മാ​ണ് ഈ ​ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി.

Related posts