വെ​ള്ള​മ​ടി​ച്ച് വ​ണ്ടി​യോ​ടി​ച്ചു; പി​ന്നെ പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു; ഒടുവില്‍…

ക​ഴി​ഞ്ഞ ദി​വ​സം ഫ്ളോ​റി​ഡ​യി​ലു​ള്ള ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു കോ​ൾ വ​ന്നു. ഫോ​ണെ​ടു​ത്ത പോ​ലീ​സു​കാ​ര​ൻ ചോ​ദി​ച്ചു. എ​ന്താ​ണ് താ​ങ്ക​ളു​ടെ ആ​വ​ശ്യം ?ഞാ​ൻ മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ക്കു​ക​യാ​ണ്-​അ​പ്പു​റ​ത്തു​നി​ന്ന് മ​റു​പ​ടി വ​ന്നു.

ആ​രാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും മേ​ൽ​വി​ലാ​സം എ​ന്താ​ണെ​ന്നു​മൊ​ക്കെ ചോ​ദി​ച്ച​പ്പോ​ൾ മൈ​ക്കി​ൾ ലെ​സ്റ്റ​ർ എ​ന്നു പേ​രു പ​റ​ഞ്ഞെ​ങ്കി​ലും ഏ​തു​വ​ഴി​യാ​ണ് വ​ണ്ടി​യോ​ടി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും പ​ട്രോ​ളി​ങ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൈ​ക്കി​ളി​നെ ക​ണ്ടെ​ത്തി. മ​ദ്യ​പി​ച്ച് അ​ശ്ര​ദ്ധ​മാ​യി വ​ണ്ടി​യോ​ടി​ച്ച​തി​ന് മൈ​ക്കി​ളി​പ്പോ​ൾ ജ​യി​ലി​ലാ​ണ്.

Related posts