വാക്പോരിന് പിന്നാലെ ഫ്ളക്സ് പോര്..! കല്ലാച്ചിയിൽ ക്രമസമാധനം തകരുന്നു; സി​പി​എം-സി​പി​ഐ പ്ര​വ​ർ​ത്ത​കരുടെ ഫ്ള​ക്സ് പോ​രി​ന് പോ​ലീ​സ് വിലക്ക്

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ ഒ​രാ​ഴ്ച​യാ​യി സി​പി​എം, സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം ന​ട​ത്തു​ന്ന ഫ്ള​ക്സ് പോ​രി​ന് പോ​ലീ​സ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ഫ്ള​ക്സ്, പോ​സ്റ്റ​ർ പോ​ര് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ട​പെ​ട്ട​ത്. ഇ​രു പാ​ർ​ട്ടി​ക​ളും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി ടൗ​ണി​ൽ സ്ഥാ​പി​ച്ച ഫ്ള​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി.

സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ചാ​ത്തു ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ​തും ചാ​ത്തു​വി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ അ​യ​ൽ​വാ​സി​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്ത​തു​മാ​ണ് പോ​രി​നി​ട​യാ​ക്കി​യ​ത്.

സി​പി​ഐ സ്ഥാ​പി​ച്ച ഫ്ള​ക്സ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലു​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. ഇതിൽ പ്രതിഷേധിച്ച് ടൗണിൽ പ്ര​ക​ട​നം ന​ട​ത്താ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പോ​ലീ​സ് വി​ല​ക്കി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​രേ അ​ക്ര​മം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

Related posts