ഏ​ഷ്യാ​-പ​സ​ഫി​ക് മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ ഇ​ര​ട്ട മെ​ഡ​ല്‍ നേ‌ട്ടവുമായി മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ൻ


ച​ങ്ങ​നാ​ശേ​രി: ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യാ​പ​സ​ഫി​ക് മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ലെ അ​ധ്യാ​പ​ക​ന് ഇ​ര​ട്ട​നേ​ട്ടം.

ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഡ​ബി​ള്‍സി​ലും സിം​ഗി​ള്‍സി​ലു​മാ​യി പു​ളി​ങ്കു​ന്ന് വെ​ള്ളാ​ത്തോ​ട്ടം മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ഇ​ര​ട്ട വെ​ള്ളി​മെ​ഡ​ല്‍ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ച​മ്പ​ക്കു​ളം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നും കു​ട്ട​നാ​ട് എ​യ്ഡ​ഡ് പ്രൈ​മ​റി ടീ​ച്ചേ​ഴ്‌​സ് സ​ഹ​ക​ര​ണ​സം​ഘം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​വു​മാ​ണ് മൈ​ക്കി​ള്‍ സാ​ര്‍.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ജെ​യ്‌​സ​ണ്‍ കാ​വാ​ല​മാ​ണ് ഡ​ബി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ മൈ​ക്കി​ളി​നൊ​പ്പം പ​ങ്കെ​ടു​ത്ത​ത്. എ​ഴു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ 15,000 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​സ്റ്റേ​ഴ്‌​സ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്.

സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം കാ​യി​കാ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ലും ത​ത്പ​ര​നാ​യ മൈ​ക്കി​ള്‍ സാ​ര്‍ ഇ​പ്പോ​ള്‍ രാ​മ​ങ്ക​രി​യി​ലാ​ണ് താ​മ​സം. സൗ​ദി​യി​ല്‍ ന​ഴ്‌​സാ​യ റീ​ന​യാ​ണ് ഭാ​ര്യ. ഐ​റി​ന്‍, ഇ​വാ​ന എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

2024ല്‍ ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക മാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ​ന്‍ഷി​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ന്‍.

Related posts

Leave a Comment