ഇങ്ങനെ തൂങ്ങി നിന്ന്  ട്രെയിനിൽ റീ​ല്‍​സും ഫോ​ട്ടോ ഷൂ​ട്ടുമാകാം; റെ​യി​ൽ​വേ ഭൂ​മി​യി​ലും ട്രെ​യി​നു​ക​ളി​ലും വീഡി​യോ  എടുക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

 

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേയുടെ സ്ഥലത്ത് ഭൂമി​യി​ല്‍ ഫോ​ട്ടോ ഷൂ​ട്ടോ റീ​ല്‍​സോ ന​ട​ത്തുന്നതിൽ തടസമില്ല. പ​ക്ഷെ പ​ണ​മ​ട​യ്ക്ക​ണ​മെ​ന്ന് മാ​ത്രം.​ റെ​യി​ൽ​വേ ഭൂ​മി​യി​ലും ട്രെ​യി​നു​ക​ളി​ലും ഫോ​ട്ടോ​യെ​ടു​ക്കാ​നും വീഡി​യോ ചി​ത്രീ​ക​രി​ക്കാ​നും നി​ര​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടാ​ത്ത ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്ക് (വ്യ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി) മൊ​ബൈ​ൽ, ഡി​ജി​റ്റ​ൽ കാ​മ​റ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, കോ​യ​മ്പ​ത്തൂ​ർ, മം​ഗ​ളൂ​രു​എ​ന്നി​വി​ട​ങ്ങ​ളി​ൽ 5,000 രൂ​പ ന​ൽ​ക​ണം.

മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ 3,000 രൂ​പ​യാണ് ചാർജ്. പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്ക് വൈ ​സ്റ്റേ​ഷ​നു​ക​ളി​ൽ 2,500 രൂ​പ​യും ഇ​സ​ഡ് വി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ൽ 1500 രൂ​പ​യും ന​ൽ​ക​ണം.

വ്യ​ക്തി​പ​ര​മാ​യ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ കാ​മ​റ​യ്ക്ക് വൈ ​സ്റ്റേ​ഷ​നു​ക​ളി​ൽ 3,500 രൂ​പ​യും ഇ​സ​ഡ് വി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ൽ 2,500 രൂ​പ​യും ന​ൽ​ക​ണം.

​ വി​വാ​ഹം, സേ​വ് ദ ​ഡേ​റ്റ് ഉ​ൾ​പ്പെ​ടെ ട്രെ​യി​നു​ൾ​പ്പെ​ടു​ന്ന ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കും ട്രെ​യി​നു​ക​ളി​ലെ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കും ഗു​ഡ്സ് ഷെ​ഡ്, ഗു​ഡ്സ് ടെ​ർ​മി​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വൈ ​സ്റ്റേ​ഷ​നു​ക​ളി​ൽ 1500 രൂ​പ​യും ഇ​സ​ഡ് വി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ൽ 1000 രൂ​പ​യും ന​ൽ​ക​ണം.

പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്ക് വൈ ​വി​ഭാ​ഗ​ത്തി​ൽ 750 രൂ​പ​യും ഇ​സ​ഡ് വി​ഭാ​ഗ​ത്തി​ൽ 500 ഉം ​ആ​ണ് ഫീ​സ്. ഒ​രു ദി​വ​സ​ത്തേ​ക്കാ​കും അ​നു​മ​തി.

Related posts

Leave a Comment