അമ്മ കരൾ നല്കിയെങ്കിലും ശ്ര​വ്യ​മോ​ൾ വി​ടപ​റ​ഞ്ഞു; നാട് കൈകോർത്ത് എല്ലാ സഹായവും നൽകിയിരുന്നു

മു​ഹ​മ്മ: ശ്ര​വ്യ​മോ​ൾ​ക്ക് അ​മ്മ ക​ര​ൾ പ​കു​ത്തു ന​ൽ​കി​യെ​ങ്കി​ലും ചി​കി​ത്സാ ചെ​ല​വി​നാ​യി നാ​ട് കൈ​ക​ൾ കോ​ർ​ത്ത് പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ചെ​ങ്കി​ലും ശ്ര​വ്യ​മോ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് പ​ന​ച്ചി​ച്ചി​റ​യി​ൽ പ്ര​ദീ​പി​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും മ​ക​ൾ അ​ഞ്ച​ര വ​യ​സു​കാ​രി ശ്ര​വ്യ​മോ​ൾ​ക്ക് ക​ര​ൾ രോ​ഗ​ത്തെത്തുട​ർ​ന്നു ക​ര​ൾ മാ​റ്റിവ​യ്ക്കേ​ണ്ടിവ​ന്നു.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 23ന് ​ക​ര​ൾ മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ന്നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​കു​ക​യും അന്ത്യം സംഭവിക്കുകയുമായി​രു​ന്നു.​

മൃ​ത​ദേ​ഹം ശ്ര​വ്യ​മോ​ൾ പ​ഠി​ച്ച സ്കൂ​ളാ​യ പൊ​ന്നാ​ട് എ​ൽ പി ​സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചശേ​ഷം വീ​ട്ടി​ൽ എ​ത്തി​ച്ച് ഒ​ന്ന​ര​യോ​ടെ സം​സ്കരി​ച്ചു. കാ​വു​ങ്ക​ൽ ദേ​വ​സ്വം സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി ശ്രേ​യ സ​ഹോ​ദ​രി​യാ​ണ്.

Related posts

Leave a Comment