ബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ല! ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചിരുന്നു; മിഷേലിന്റെ മരണം ആത്മഹത്യയെന്നു ക്രൈംബ്രാഞ്ച്‌

കൊ​​​​ച്ചി: ദു​​​​രൂ​​​​ഹ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കൊ​​​ച്ചി കാ​​​​യ​​​​ലി​​​​ൽ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ പി​​​​റ​​​​വം സ്വ​​​​ദേ​​​​ശി​​​​നി​​​യാ​​​യ സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി മി​​​​ഷേ​​​​ലി​​​​ന്‍റെ മ​​​​ര​​​​ണം ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി. ക​​​ഴി​​​ഞ്ഞ മാ​​​​ർ​​​​ച്ച് അ​​​​ഞ്ചി​​​​നാ​​​​ണ് മി​​​​ഷേ​​​​ലി​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത്. തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം മൃ​​​​ത​​​​ദേ​​​​ഹം കാ​​​​യ​​​​ലി​​​​ൽ​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി.

പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലും ഡോ​​​​ക്ട​​​​റു​​​​ടെ മൊ​​​​ഴി​​​​യി​​​​ലും ബ​​​​ല​​​പ്ര​​​​യോ​​​​ഗ​​​​മോ പീ​​​​ഡ​​​​ന​​​​മോ ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. മാ​​​​ർ​​​​ച്ച് 14നു ​​​​ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ചു. മി​​​​ഷേ​​​​ലും കാ​​​​മു​​​​ക​​​​ൻ ക്രോ​​​​ണി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ലാ​​​​പ് ടോ​​​​പ്പു​​​​ക​​​​ൾ, ഇ​​​​വ​​​​ർ നേ​​​​ര​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന സിം​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യ​​​​ച്ചി​​​​രു​​​​ന്നു.

മി​​​​ഷേ​​​​ലി​​​​നെ ക്രോ​​​​ണി​​​​ൻ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് മി​​​​ഷേ​​​​ലി​​​​നെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ചെ​​​​ന്നാ​​​​ണ് ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ​​​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഉ​​​​ട​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കു​​​​മെ​​​​ന്നും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

മി​​​​ഷേ​​​​ലി​​​​നെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​നി​​​​താ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ, ടൗ​​​​ണ്‍ നോ​​​​ർ​​​​ത്ത് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ, സെ​​​​ൻ​​​​ട്ര​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പോ​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.​ മ​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ​​​​യ്ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പി​​​​താ​​​​വ് ഷാ​​​​ജി വ​​​​ർ​​​​ഗീ​​​​സ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ക്രൈം​​​​ബ്രാ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി ജോ​​​​ർ​​​​ജ് ചെ​​​​റി​​​​യാ​​​​നാ​​​​ണു മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി​​​​യ​​​​ത്.

Related posts