കുടിയൻമാരുടെ ‘ഓമന’ക്കുട്ടൻ..!  വീ​ട് മി​നി ബാ​റാ​ക്കി മദ്യക്കച്ചവടം; സ്ഥലത്ത് കുടിയൻമാരുടെ തിരക്കോട് തിരക്ക്; അടുക്കളയിലെ രഹസ്യ അറയിൽ പതുങ്ങിക്കിടന്നത് 15 കുപ്പി ജവാൻ


ഹ​രി​പ്പാ​ട്: വീ​ട് മി​നി ബാ​റാ​ക്കി അ​ന​ധി​കൃ​ത​മാ​യി മ​ദ്യക്കച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ആ​ളി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മു​തു​കു​ളം തെ​ക്കു​മു​റി​യി​ൽ വി​ശ്വ​ഭ​വ​ന​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​(51)നാണ് അറസ്റ്റിലായത്.

ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘ​വും ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റലി​ജ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ​പ​രി​ശോ​ധ​ന​യി​ലാണ് അ​ടു​ക്ക​ള​യി​ലെ ര​ഹ​സ്യ അ​റയിൽനിന്ന് 14 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​ം പി​ടി​കൂ​ടി​യ​ത്.

ഒ​രു​ലി​റ്റ​റിന്‍റെ 14 കു​പ്പി ജവാനാണ് പിടിച്ചെടുത്തത്. എ​ക്സൈ​സ് സം​ഘം പ​ല​പ്പോ​ഴും ഇവിടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വീ​ടി​നു​ള്ളി​ലെ ര​ഹ​സ്യ അ​റ​യി​ൽ മ​ദ്യം സൂ​ക്ഷി​ക്കു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന​ലെ എ​ക്സൈ​സ് സം​ഘം എ​ത്തു​മ്പോ​ൾ ഇ​വി​ടെ മ​ദ്യ​വി​ല്പ​ന ന​ട​ക്കു​ക​യാ​യി​രു​ന്നു.ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി​ഇ​യാ​ൾ പ​ല ഭാ​ഗ​ത്തും ആ​ൾ​ക്കാ​രെ നി​ർ​ത്തി​യി​രു​ന്ന​തി​നാ​ൽ വീ​ടും പ​രി​സ​ര​വും ഒ​രു മാ​സ​മാ​യി ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സം​ഘ​ത്തി​ന്‍റെ ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ മു​ൻ​ അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

റെ​യ്ഡി​ന് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്.​അ​ക്ബ​ർ, എം.​ആ​ർ. സു​രേ​ഷ്, ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വന്‍റീവ് ഓ​ഫീ​സ​ർ എം ​അ​ബ്ദു​ൽ​ഷു​ക്കൂ​ർ, സി​വി​ൽ​എ​ക്സൈ​സ് ഓ​ഫീ​സ​ർ യു.​ ഷാ​ജ​ഹാ​ൻ, ഡ്രൈ​വ​ർ​ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment