കുളിക്കടവിലെ വസ്ത്രവും കണ്ണടയുടെയും ഉടമസ്ഥനെ തേടി നാട്ടുകാർ; കുടുംബനാഥനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ;  കടവിൽ നിന്ന് കിട്ടി സാധനങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

ഏ​റ്റു​മാ​നൂ​ർ: മീ​ന​ച്ചി​ലാ​റ്റി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ന്നു ക​രു​തുന്ന ഗൃഹനാഥനായി ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​തി​ര​ന്പു​ഴ മു​ണ്ട​ക​പ്പാ​ടം ഗോ​വി​ന്ദ​പു​ര​ത്ത് ശ​ശി​ധ​ര​ൻ പി​ള്ള (68)യേയാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കാ​ണാ​താ​യ​ത്. പേ​രൂ​ർ പൂ​വ​ത്തും​മൂ​ട് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​വി​ൽ വ​ച്ച് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ആ​റ്റി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​ട​വി​ൽ ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും വാ​ച്ചും ക​ണ്ണ​ട​യും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യം ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സാ​ധ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​തേ സ​മ​യ​ത്ത് ശ​ശി​ധ​ര​ൻ​പി​ള്ള​യെ കാ​ണാ​നി​ല്ല എ​ന്ന പ​രാ​തി​യു​മാ​യി വീ​ട്ടു​കാ​രും സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലി​സ് ഇ​യാ​ളു​ടെ വ​സ്തു​ക്ക​ൾ കാ​ണി​ച്ച​പ്പോ​ൾ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മ​ഴ​യി​ൽ ആ​റ്റി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ്. കോ​ട്ട​യ​ത്ത് നി​ന്നും ഫ​യ​ർ ഫോ​ഴ്സ് സം​ഘ​മെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ജീവനൊടുക്കാനുള്ള സാ​ധ്യ​ത ഇ​ല്ലെന്നും അ​തി​നു ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ വീട്ടി​ൽ ഇ​ല്ലാ​യി​രു​ന്നുവെ​ന്നും ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​യാ​ളെ കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖം അ​ല​ട്ടി​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts