സമരം ഹൈടെക്കാക്കി അധ്യാപകർ; വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ ആവശ്യങ്ങളുടെ കെട്ടഴിച്ച് അധ്യാപകർ;  മ​റു​പ​ടി പ​റ​യാ​നാ​കാ​തെ  മന്ത്രിയും

സ്വ​ന്തം​ ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കാ​ലം മാ​റി​യ​തോ​ടെ സ​മ​ര​വും ഹൈ​ടെ​ക്കാ​ക്കി മാ​റ്റി​യി​രി​ക്ക​ുകയാ​ണ് ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​ർ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്കി​ൽ ആ​വ​ശ്യ​ങ്ങ​ളു​മാ​യി അ​ധ്യാ​പ​ക​ർ കൂ​ട്ട​തമായി എ​ത്തു​ന്ന​തോ​ടെ മ​റു​പ​ടി പ​റ​യാ​നാ​കാ​തെ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് വലയുന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത പ്ര​ശ്നം, ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്കാ​ത്ത​ത്, ഹ​യ​ർ സെ​ക്ക​ന്‍റ​റി ഏ​കീ​ക​ര​ണം, ത​സ്തി​ക നി​ർ​ണ​യം തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ൾക്കായി പ​ല​വി​ധ​ത്തി​ലും സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്കി​ൽ ക​യ​റി അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി വേ​ണ​മെ​ന്ന് ഉ​ന്ന​യി​ച്ച് പോ​സ്റ്റു​ക​ളി​ട്ടി​രി​ക്കു​ന്ന​ത്.

https://www.facebook.com/prof.c.raveendranath/മ​ന്ത്രി​ക്ക് പ്ര​തി​ക​രി​ക്കാ​നോ, മ​റു​പ​ടി പ​റ​യാ​നോ പോ​ലും ആ​കാ​ത്ത വി​ധത്തിലാണ് അ​ധ്യാ​പ​ക​രു​ടെ കൂ​ട്ട “ക​ട​ന്നു​ക​യ​റ്റം’. ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മൗ​ന​ത്തി​ലാ​ണ് മ​ന്ത്രി. ത​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന്ത്രി ഇ​നി അ​റി​യി​ല്ലെ​ന്ന് പ​റ​യാ​തി​രി​ക്കാ​നാ​ണ് മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്കി​ൽ ത​ന്നെ ഇ​ത്ത​രം പോ​സ്റ്റു​ക​ളി​ടു​ന്ന​തെ​ന്ന്് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യു​മൊ​ക്കെ ഫേ​സ്ബു​ക്കി​ൽ വ​രു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കു​മൊ​ക്കെ മ​റു​പ​ടി പ​റ​യു​ന്ന​തും വാ​ർ​ത്ത​യാ​കു​ന്ന​തു​മൊ​ക്കെ ക​ണ്ടാ​ണ് അ​ധ്യാ​പ​ക​ർ പു​തി​യ സ​മ​ര മു​റ​യ്ക്കൊ​രു​ങ്ങി​യ​ത്. ഇ​നി​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ത​യ്യാ​റാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​ർ.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ന്യാ​യ​മാ​ണെ​ങ്കി​ൽ മ​ന്ത്രി​ക്ക് ഫേ​സ്ബു​ക്കി​ലൂ​ടെ ത​ന്നെ പ്ര​തി​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. അ​ല്ല, ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണെ​ങ്കി​ൽ എ​ന്ത് ന​ട​പ​ടി​യാ​ണെ​ടു​ക്കു​ന്ന​തെ​ന്ന് അ​റി​യി​ക്കാ​നു​ള്ള മാ​ന്യ​ത​യെ​ങ്കി​ലും മ​ന്ത്രി കാ​ണി​ക്ക​ണ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ നി​ല​പാ​ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്് ജ​നു​വ​രി 21ന് ​അ​ധ്യാ​പ​ക​രു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts