ടോ​ൾ​പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​ത് ക​ള​ക്ട​ർ ചെ​യ്തു; ടോ​ൾ​ബൂ​ത്ത് തു​റ​ന്ന്   വാഹനങ്ങൾ കടത്തിവിട്ട ടി.​വി. അ​നു​പ​മയെ പ്രശംസിച്ച് യാത്രക്കാരും

സ്വ​ന്തം ലേ​ഖ​ക​ൻ

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​ത് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ചെ​യ്തു. പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലെ വാ​ഹ​ന​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ ടോ​ൾ​ബൂ​ത്ത് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട ന​ട​പ​ടി പ​ര​ക്കെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​രേ​യും പോ​ലീ​സി​നേ​യും രൂ​ക്ഷ​മാ​യി ശാ​സി​ച്ച ക​ള​ക്ട​ർ ടോ​ൾ​ബൂ​ത്ത് തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ഈ ​സ​മ​യം ടോ​ൾ​പ്ലാ​സ​യ്ക്ക് ഇ​രു​വ​ശ​ത്തും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യു​ണ്ടാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​ത്തി​ര​ക്കി​ൽ അ​ക​പ്പെ​ട്ട ക​ള​ക്ട​ർ 15 മി​നി​റ്റ് കാ​ത്തു​നി​ന്ന​ശേ​ഷ​മാ​ണ് ടോ​ൾ​ബൂ​ത്തി​നു മു​ന്നി​ലെ​ത്തി​യ​ത്. ടോ​ൾ​പ്ലാ​സ സെ​ൻ​റ​റി​നു​ള്ളി​ൽ കാ​ർ നി​ർ​ത്തി​യ ക​ള​ക്ട​ർ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി. ഇ​ത്ര​യും വ​ലി​യ വാ​ഹ​ന​ത്തി​ര​ക്കു​ണ്ടാ​യി​ട്ടും യാ​ത്ര​ക്കാ​രെ കാ​ത്തു​നി​ർ​ത്തി വ​ല​യ്ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​മാ​രാ​ഞ്ഞു.

തു​ട​ർ​ന്ന് ടോ​ൾ​പ്ലാ​സ​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രോ​ട് ടോ​ൾ​ബൂ​ത്ത് തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ ഏ​റെ​നേ​രം കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴും പോ​ലീ​സ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ക​ള​ക്ട​റെ ചൊ​ടി​പ്പി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ടോ​ൾ​പ്ലാ​സ​യി​ൽനി​ന്ന ക​ള​ക്ട​ർ ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് തൃ​ശൂ​രി​ലേ​ക്കു പോ​യ​ത്.

മു​ൻ ക​ള​ക്ട​ർ കൗ​ശി​ക​ൻ ടോ​ൾ​പ്ലാ​സ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അദ്ദേഹത്തെ സ്ഥ​ലം​മാ​റ്റി​യ​ത്. പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ ടോ​ൾ​പ്ലാ​സ​യി​ലെ ബാ​രി​ക്കേ​ഡ് ഒടിച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.അ​ഞ്ചു​വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്യൂ​വി​ൽ വ​ന്നാ​ൽ ടോ​ൾ​പ്ലാ​സ​യി​ലെ ബാ​രി​ക്കേ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ച​ട്ടം ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.

Related posts