ആ​ണ്‍​സു​ഹൃ​ത്തി​നെ പോ​ലീ​സ് പൊ​ക്കി ! പോ​ലീ​സു​കാ​രു​ടെ മേ​ല്‍ ക​ലി​പ്പ് തീ​ര്‍​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി

ആ​ണ്‍​സു​ഹൃ​ത്തി​നെ പി​ടി​കൂ​ടി​യ​തി​ന്റെ ദേ​ഷ്യം പോ​ലീ​സു​കാ​രു​ടെ മേ​ല്‍ തീ​ര്‍​ത്ത് പെ​ണ്‍​കു​ട്ടി. ശ​നി​യാ​ഴ്ച തൃ​ക്കൊ​ടി​ത്താ​നം കൈ​ലാ​ത്തു​പ​ടി​ക്കു സ​മീ​പ​മാ​ണു സം​ഭ​വം.

ഗോ​ശാ​ല​പ്പ​റ​മ്പി​ല്‍ വി​ഷ്ണു​വി​നെ(19)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​ന്റെ വീ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ണ്ട​താ​യി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വി​ഷ്ണു​വി​നെ ജീ​പ്പി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ച്ച്ഒ ജി.​അ​നൂ​പ് പ​റ​ഞ്ഞു.

ഡോ​റി​നി​ട​യി​ല്‍​പെ​ട്ട് സി​പി​ഒ ശെ​ല്‍​വ​രാ​ജി​ന്റെ കൈ​ക്കു പ​രു​ക്കേ​റ്റു. വി​ഷ്ണു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment