കണ്ണുള്ളവർ കണ്ണാടി തകർത്തു! കോ​ൺ​വെ​ക്സ് മി​റ​ർ, കണ്ണാടിയില്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി; ഇവിടെ അപകടം പലവിധം

ചാ​ല​ക്കു​ടി: അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച കോ​ൺ​വെ​ക്സ് മി​റ​ർ, കണ്ണാടിയില്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റി.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ എ​ലി​ഞ്ഞി​പ്ര​യി​ലാ​ണ് ക​ണ്ണാ​ടി ന​ഷ്ട​പ്പെ​ട്ട കോ​ൺ​വെ​ക്സ് മി​റ​ർ നി​ല​കൊ​ള്ളു​ന്ന​ത്.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പോ​ട്ട – പ​ന​ന്പി​ള്ളി കോ​ള​ജു​കൂ​ടി വ​രു​ന്ന റോ​ഡും, ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന റോ​ഡും സ​ന്ധി​ക്കു​ന്ന ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ കോ​ൺ​വെ​ക്സ് മി​റ​ർ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

ഇ​രു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​പ്പോ​ഴാ​ണ് ഇ​വി​ടെ ര​ണ്ടു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തു കാ​ണാ​ൻ കോ​ൺ​വെ​ക്സ് ലെ​ൻ​സ് ഉ​പ​ക​രി​ച്ചി​രു​ന്നു. ഇ​തി​നാ​ൽ ഇ​വി​ടെ അ​പ​ട​ങ്ങ​ളും കു​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഏ​താ​നും സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ കോ​ൺ​വെ​ക്സ് മി​റ​ർ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. ഇ​തോ​ടെ ഇ​വി​ടെ അ​ക​ട​ങ്ങ​ളും വീ​ണ്ടും സം​ഭ​വി​ച്ചു​തു​ട​ങ്ങി. അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​തി​വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.

ബൈ​ക്കു​ക​ളി​ൽ പാ​ഞ്ഞു​പോ​കു​ന്ന യു​വാ​ക്ക​ൾ നാ​ട്ടു​കാ​രി​ൽ ഭീ​തി പ​ര​ത്തു​ന്നു​ണ്ട്. കാ​ൽ​ന​ട​ക്കാ​ർ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സ്ഥാ​പി​ച്ച കോ​ൺ​വെ​ക്സ് മി​റ​റാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് അ​ധി​കൃ​ത​ർ കോ​ൺ​വെ​ക്സ് മി​റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment