ദ​യ​വാ​യി ഈ ​വി​വാ​ഹ​ത്തി​ന് വ​ര​രു​തേ ! വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് കി​ട്ടി​യ ആ​ളു​ക​ള്‍ അ​മ്പ​ര​ന്നു; സം​ഭ​വം ഇ​ങ്ങ​നെ…

വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ആ​ക​ര്‍​ഷ​ക​ര​മാ​ക്കാ​ന്‍ പ​ല​രും ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ക്ഷ​ണ​ക്ക​ത്തി​ന്റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യ്ക്ക് നേ​ര്‍​വി​പ​രീ​ത​മാ​യ പി​ഴ​വ് ക​ത്തി​ല്‍ ക​ട​ന്നു​കൂ​ടി​യാ​ല്‍ എ​ന്താ​വും അ​വ​സ്ഥ.

അ​ത്ത​ര​ത്തി​ലൊ​രു പി​ശ​കാ​ണ് ഇ​വി​ടെ ഒ​രു വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ല്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന ഒ​രു ക്ഷ​ണ​ക്ക​ത്താ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

വ​ള​രെ കാ​വ്യാ​ത്മ​ക​മാ​യി​ട്ടാ​ണ് ഈ ​ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു ക​വി​ത​യാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ചെ​റി​യൊ​രു വാ​ക്ക് വി​ട്ട് പോ​യ​തോ​ടെ ക്ഷ​ണ​ക്ക​ത്തി​ന്റെ അ​ര്‍​ത്ഥം ത​ന്നെ മാ​റി​പ്പോ​യി. വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ഈ ​ക്ഷ​ണ​ക്ക​ത്ത് അ​യ​ക്കു​ന്ന​ത്, ദ​യ​വാ​യി ഈ ​വി​വാ​ഹ​ത്തി​ന് വ​രു​ന്ന കാ​ര്യം താ​ങ്ക​ള്‍ മ​റ​ക്കൂ’ എ​ന്നാ​ണ് ഹി​ന്ദി​യി​ലെ​ഴു​തി​യി​രി​ക്കു​ന്ന ക​ത്ത് വി​വ​ര്‍​ത്ത​നം ചെ​യ്യു​മ്പോ​ഴു​ള്ള അ​ര്‍​ത്ഥം.

അ​തേ​സ​മ​യം, ക്ഷ​ണ​ക്ക​ത്ത് കി​ട്ടി​യ​വ​രൊ​ക്കെ അ​ന്തം​വി​ട്ടു​പോ​യി. ക​ല്യാ​ണ​ത്തി​ന് വ​ര​രു​ത് എ​ന്നാ​ണോ ക​ല്യാ​ണ​ത്തി​ന് ക്ഷ​ണി​ച്ച​വ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത് എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടേ​യും സം​ശ​യം.

എ​ന്നാ​ല്‍ ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ച്ച സ്റ്റു​ഡി​യോ​യ്ക്കാ​ണ് തെ​റ്റ് പ​റ്റി​യ​ത്. വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച വീ​ട്ടു​കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത് വി​വാ​ഹ​ത്തി​ന് വ​ര​ണം എ​ന്ന് ത​ന്നെ ആ​യി​രു​ന്നു.

മ​റ​ക്ക​രു​ത് (Not forget) എ​ന്ന വാ​ക്കി​ലേ ‘നോ​ട്ട്’ എ​ന്ന വാ​ക്ക് സ്റ്റു​ഡി​യോ​ക്കാ​ര്‍ വി​ട്ടു​പോ​യി. അ​തോ​ടെ ഉ​ദ്ദേ​ശി​ച്ച അ​ര്‍​ത്ഥ​വും പാ​ടേ മാ​റി​പ്പോ​യി.

വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ന്റെ ഫോ​ട്ടോ ഒ​രു മീം ​പേ​ജാ​ണ് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച​ത്. ‘ഒ​രു വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ല​ഭി​ച്ചു, എ​ന്നാ​ല്‍ പോ​ക​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ക​ഴി​യി​ല്ല’ എ​ന്ന ത​ല​ക്കെ​ട്ടോ​ട് കൂ​ടി​യാ​ണ് ഫോ​ട്ടോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 4800ല​ധി​കം പേ​ര്‍ പോ​സ്റ്റ് കാ​ണു​ക​യും 138 ക​മ​ന്റും ഫോ​ട്ടോ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ വി​വാ​ഹ​ത്തി​ന് വി​ളി​ക്കു​ന്ന​ത് ‘ഇ​ന്‍​സ​ള്‍​ട്ട്’ ആ​ണ്, നി​ങ്ങ​ളെ അ​തി​ഥി​യാ​യി സ്വീ​ക​രി​ക്കാ​ന്‍ അ​വ​ര്‍​ക്ക് താ​ല്‍​പ്പ​ര്യ​മി​ല്ല’ എ​ന്നാ​ണ് ഫോ​ട്ടോ​ക്ക് താ​ഴെ ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്.

Related posts

Leave a Comment