കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. അമേയ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തിയില്ല. അതോടെ ആരാണ് അമേയയുടെ വരന് എന്ന അന്വേഷണത്തിലായി ആരാധകര്‍. മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ആരാധകരില്‍ ഒരാളാണ് പ്രതിശ്രുത വരന് കിരണ്‍ കാട്ടികാരന്‍ ആണെന്ന് കണ്ടെത്തിയത്. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്. തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Read MoreTag: wedding
നൂറിന് എന്നും പല്ല് തേക്കാറില്ല ! ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിന് പറയുന്നത്; പ്രതിശ്രുത വരന് പറയുന്നതിങ്ങനെ…
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നൂറിന് ഷെരീഫ്. പ്രിയാ വാര്യര്‍ കണ്ണിറുക്കിക്കാട്ടിയാണ് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയതെങ്കില്‍ തന്റെ ചുരുളന്‍ മുടിയിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു നൂറിന്. പിന്നീട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നൂറിന് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിന് ഇതുവരെ ഏഴോളം സിനിമകള്‍ ചെയ്തു. കൂടാതെ ഉപ്പും മുളകും അടക്കമുള്ള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷന്‍ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിന് വിവാഹിതയാകാന്‍ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്…
Read Moreദയവായി ഈ വിവാഹത്തിന് വരരുതേ ! വിവാഹ ക്ഷണക്കത്ത് കിട്ടിയ ആളുകള്‍ അമ്പരന്നു; സംഭവം ഇങ്ങനെ…
വിവാഹ ക്ഷണക്കത്ത് ആകര്ഷകരമാക്കാന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ക്ഷണക്കത്തിന്റെ ഉദ്ദേശശുദ്ധിയ്ക്ക് നേര്‍വിപരീതമായ പിഴവ് കത്തില്‍ കടന്നുകൂടിയാല്‍ എന്താവും അവസ്ഥ. അത്തരത്തിലൊരു പിശകാണ് ഇവിടെ ഒരു വിവാഹ ക്ഷണക്കത്തില്‍ സംഭവിച്ചിരിക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഒരു ക്ഷണക്കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ കാവ്യാത്മകമായിട്ടാണ് ഈ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു കവിതയാണ് വിവാഹ ക്ഷണക്കത്തില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ചെറിയൊരു വാക്ക് വിട്ട് പോയതോടെ ക്ഷണക്കത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി. വളരെ സ്നേഹത്തോടെയാണ് ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം താങ്കള്‍ മറക്കൂ’ എന്നാണ് ഹിന്ദിയിലെഴുതിയിരിക്കുന്ന കത്ത് വിവര്‍ത്തനം ചെയ്യുമ്പോഴുള്ള അര്‍ത്ഥം. അതേസമയം, ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി. കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവര്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്ക്കാണ് തെറ്റ് പറ്റിയത്. വിവാഹത്തിന് ക്ഷണിച്ച…
Read Moreപ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല ! തുറന്നു പറച്ചിലുമായി അഹാന കൃഷ്ണ…
തന്റെ സങ്കല്‍പ്പത്തിലെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാകണം എന്ന ചോദ്യത്തോട് പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.ഒരു ക്ലീഷേ ചോദ്യമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഹാനയോട് സങ്കല്‍പ്പത്തിലുള്ള ആളെ കുറിച്ച് ആങ്കര്‍ ചോദിക്കുന്നത്. എന്നാല്‍ അഹാനയ്ക്ക് ആ ചോദ്യം ഇഷ്ടമായില്ല. ”ഒറ്റ അടി വച്ച് തരും, ക്ലീഷേ പോലും ചവറ് ചോദ്യം” എന്നാണ് അഹാന മറുപടി നല്‍കിയത്. ”എനിക്ക് എണീറ്റ് നടക്കാന്‍ കഴിയുന്നിടത്തോളം സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം” എന്നും അഹാന പറയുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹത്തെ കുറിച്ച് അഹാന സംസാരിക്കുന്നുണ്ട്. ”ഞാന്‍ റിയല്‍ ആയ ആളാണ്, അതുകൊണ്ട് തന്നെ എന്റെ പാര്‍ട്ണറും റിയല്‍ ആയിരിക്കണം എന്നുണ്ട്. വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈന്‍ഡ് സെറ്റ് ആണ് എന്റെ വീട്ടില്‍.”…
Read Moreവരന് ആളെങ്ങനെയുണ്ടെന്നറിയാന് വധു പോലീസ് സ്റ്റേഷനില്‍ ! പോലീസ് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ വിവാഹം ഉപേക്ഷിച്ചു…
വിവാഹം ആലോചിക്കുമ്പോള്‍ വധുവിനെയും വരനെയും കുറിച്ച് അവരുടെ നാട്ടില്‍ തിരക്കുന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള ഒരു കാര്യമാണ്. ഇത്തരത്തില്‍ പ്രതിശ്രുധ വരനെക്കുറിച്ച് അന്വേഷിക്കാന്‍ പെണ്കുട്ടിയെത്തിയതാവട്ടെ വരന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും. എന്നാല്‍ പോലീസില്‍ നിന്നുള്ള വിവരം കേട്ട് പെണ്‍കുട്ടിയും വീട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസില്‍ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പോലീസിനു നന്ദിയും പറഞ്ഞാണ് പെണ്‍കുട്ടി മടങ്ങിയത്. ഈ സംഭവ കഥ വെളിപ്പെടുത്തി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്. നാലു മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ഡിസംബര്‍ 24ന് കാസര്‍കോട് നടന്ന ലഹരി വിരുദ്ധ ബോധല്‍ക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ വിവരിച്ചത്. പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസര്‍കോട്…
Read Moreപെണ്ണെവിടെ സര്‍ക്കാരേ…കെട്ടാന്‍ പെണ്ണിനെത്തേടി അലഞ്ഞ 200 യുവാക്കളുടെ പദയാത്ര വരുന്നു; സഞ്ചരിക്കുക 105 കിലോമീറ്റര്‍…
വിവാഹം കഴിക്കാന്‍ പെണ്ണിനെത്തേടി മടുത്ത യുവാക്കള്‍ പദയാത്രയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ ് സംഭവം. 200 യുവാക്കള്‍ പദയാത്രയില്‍ അണിചേരും. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്. കല്യാണം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണ് വേറിട്ട നീക്കം. ഈ മാസം 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതിനോടകം 200 പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറെയും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്. ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.
Read More28കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 വയസുള്ള അമ്മായിഅച്ഛന് !
28കാരിയായ മരുമകളെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച് 70കാരനായ അമ്മായിഅച്ഛന്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് യാദവിന്റെ ഭാര്യ മരിച്ചിരുന്നു. കൈലാസ് യാദവിന്റെ മൂന്നാമത്തെ മകന്റെ ഭാര്യ ആയിരുന്നു പൂജ. എന്നാല്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു. മകന്റെ മരണത്തിന് ശേഷം പൂജയെ കൈലാസ് യാദവ് പുനര്‍ വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതിന് പിന്നാലെ പൂജ ആദ്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി എത്തി. തുടര്‍ന്നായിരുന്നു കൈലാസ് യാദവ് പൂജയെ വിവാഹം ചെയ്തത്. ബഡ്ഗല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പാറാവ് ജോലിക്കാരനാണ് കൈലാസ് യാദവ്. പൂജയുടെ സമ്മതത്തോടെയാണ് കൈലാസ് യാദവ് ഇവരെ വിവാഹം ചെയ്തതെന്നാണ് പ്രാദേശിക…
Read Moreവിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് വരന് ! അപ്രതീക്ഷിതമായി പ്രവൃത്തിയില്‍ ഞെട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി പെണ്‍കുട്ടി…
വിവാഹവേദിയില്‍ വെച്ച് വരന് ചുംബിച്ചതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തിയ ഉടനെയായിരുന്നു വധുവിനു വരന് അപ്രതീക്ഷിതമായി മുത്തം നല്‍കിയത്. മുന്നൂറോളം അതിഥികളുടെ മുമ്പില്‍ വച്ചായിരുന്നു വരന്റെ കടുംകൈ. ഇതേത്തുടര്‍ന്ന് വധു വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലില്‍ ആണ് സംഭവം. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന് ചുംബിച്ചതെന്ന് ബിരുദധാരിയായ പെണ്‍കുട്ടി(23) പറഞ്ഞു. വരന്റെ(26) സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിവാഹം റദ്ദാക്കി. ഇതേക്കുറിച്ച് വധു പറയുന്നതിങ്ങനെ…വേദിയില്‍ എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച് മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു. പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞെട്ടിപ്പോയി. എല്ലാവരുടെയും മുന്പില് നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നില്‍ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി…
Read More15 വയസ്സായ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാവാം ! മാതാപിതാക്കളുടെ എതിര്‍പ്പ് ഗൗനിക്കേണ്ടെന്ന് ഹൈക്കോടതി…
മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസ്സായ പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതായാകാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു. പതിനഞ്ചു വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ്സു പൂര്‍ത്തിയായ പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഹര്‍ജിയില്‍ പറയുന്ന പെണ്‍കുട്ടിക്കു പതിനഞ്ചു വയസ്സു തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി സ്വമനസ്സാലെ തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും കോടതിയില്‍ ഇക്കാര്യം സമ്മതിച്ചു. വിവാഹത്തോടു വീട്ടുകാരുടെ എതിര്‍പ്പു ഇല്ലാതായതായും പെണ്‍കുട്ടി അറിയിച്ചു. പിന്നീട് പിതാവിന്റെ അഭിഭാഷകനും സമാനമായ നിലപാട്…
Read Moreജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു ! കലിമൂത്ത് ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മയുടെ തല തല്ലിപ്പൊളിച്ച് മകന്…
വിവാഹം കഴിക്കാന്‍ സമ്മതിക്കാഞ്ഞതിന് അമ്മയെ ദാരുണമായി കൊലപ്പെടുത്തി മകന്. ഭോപ്പാലിലെ കോഹി ഫിസ പ്രദേശത്താണ് സംഭവം. ജോലി കിട്ടാതെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് അമ്മ കര്‍ശന നിലപാട് എടുത്തതോടെ 32കാരന് 67കാരിയായ അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫര്ഹാന് (32) ആണ് അമ്മ അസ്മ ഫറൂഖിനെ കൊലപ്പെടുത്തിയത്. ബികോം ബിരുദധാരിയാണ് ഫര്ഹാന്. അസമ ഫറൂഖിന് അത്ത ഉള്ള എന്ന മറ്റൊരു മകന് കൂടിയുണ്ട്. ചൊവ്വാഴ്ച അമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ അത്ത ഉള്ള വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ഫര്ഹാന് രക്തക്കറ പുരണ്ട ഒരു ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട അത്ത ഉള്ള ഇതേകുറിച്ച് ചോദിച്ചു. എന്നാല്‍ അമ്മ ടെറസില്‍ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞ് അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സഹോദരന് ചോദ്യം ആവര്‍ത്തിച്ചതോടെ സത്യം…
Read More