ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ മ​ർ​ദി​ച്ച് മുങ്ങി; സലീന രാ​ധി​ക​യാ​യി തലസ്ഥാനത്തും ബംഗളൂരുവിലുമായി ഒളിവിൽ കഴിഞ്ഞത് 24 വ​ർ​ഷം; ഒടുവിൽ ആലപ്പുഴ പോലീസ് വിരിച്ച വലയിൽ കുടുങ്ങി സലീന

ആ​ല​പ്പു​ഴ: ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ മ​ർ​ദി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ വ​നി​ത 24 വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി

ചെ​റി​യ​നാ​ട് ക​ട​യ്ക്കാ​ട് ക​വ​ല​ക്ക​ൽ വ​ട​ക്ക​തി​ൽ സ​ലീ​ന(​രാ​ധി​ക കൃ​ഷ്ണ​ൻ-50) ആ​ണ് വെ​ൺ​മ​ണി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ​ലീ​ന​യും ഭ​ർ​ത്താ​വാ​യ സ​ലീ​മും ചേ​ർ​ന്ന് സ​ലീ​മി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ മ​ർ​ദി​ച്ച​തി​ന് 1999ൽ ​വെ​ൺ​മ​ണി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് 24 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റ് ന​ട​ന്ന​ത്.

കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് ഭ​ർ​ത്താ​വു​മൊ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു.

പി​ന്നീ​ട് ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​ഴി രാ​ധി​ക കൃ​ഷ്ണ​ൻ എ​ന്ന് പേ​ര് മാ​റ്റി തി​രു​വ​ന​ന്ത​പു​രം, ശ്രീ​കാ​ര്യം,പോ​ത്ത​ൻ​കോ​ട്, ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് നി​ര​വ​ധി ത​വ​ണ പ്ര​തി​ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഇ​വ​ർ ഹാ​ജ​രാ​കാ​തെ വ​ന്ന​തോ​ടെ 2008ൽ ​കോ​ട​തി പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യു​ടെ ഒ​ളി​സ​ങ്കേ​ത​ത്തെ കു​റി​ച്ച് വെ​ൺ​മ​ണി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് രൂ​പീ​ക​രി​ച്ച സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ആ​ണ് ബാം​ഗ്ലൂ​രി​ൽ നി​ന്നും കൊ​ല്ല​ക്ക​ട​വ് വീ​ട്ടി​ലേ​ക്ക് എ​ത്തി​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി – l മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി. 24 വ​ർ​ഷ​മാ​യി വി​സ്താ​രം മു​ട​ങ്ങി​കി​ട​ന്ന കേ​സി​ൽ ഇ​നി വി​സ്താ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും

Related posts

Leave a Comment