വംശനാശം സംഭവിച്ചെന്നു കരുതിയ അപൂര്‍വ ഇനം ആടിനെ കണ്ടെത്തി ! ‘ഹിമാലയന്‍ സീറോ’യെ കണ്ടെത്തിയത് ഹിമാലയത്തിലെ മഞ്ഞു മരുഭൂമിയില്‍…

വംശനാശം സംഭവിച്ചെന്ന് കരുതിയ അപൂര്‍വ ഇനം ആടിനെ ഹിമാചല്‍ പ്രദേശില്‍ കണ്ടെത്തി. മഞ്ഞു മരുഭൂമി എന്നറിയപ്പെടുന്ന ഹിമാചല്‍പ്രദേശിലെ സ്പിതി താഴ്വരയിലാണ് ഇതിനെ കണ്ടത്.

പ്രദേശത്തെ ഹര്‍ലിംഗ് ഗ്രാമത്തിലുള്ള സ്ഥലവാസികളില്‍ നിരവധിപ്പേര്‍ അപൂര്‍വ്വയിനം ആടിനെ കണ്ടിട്ടുണ്ട്.

വിവരം അറിഞ്ഞത് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപൂര്‍വ്വയിനം ആടിനെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്.

കൂടാതെ ഇതിന്റെ ചിത്രങ്ങള്‍ എടുക്കാനും ഉദ്ദേശിച്ചാണ് ഇവര്‍ സ്ഥലത്ത് തമ്പടിക്കുന്നത്. ഹിമാലയന്‍ സീറോവിനെ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സാധ്യമായ ഭീഷണികളില്‍ നിന്നും ഇതിന് സംരക്ഷണം നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അരുവിക്ക് സമീപം പുല്ലു മേയുന്ന നിലയിലാണ് ഈ അപൂര്‍വ്വയിനം ആടിനെ കണ്ടെത്തിയത്. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാന്‍ ഉടന്‍ സ്ഥലത്ത് നിന്ന് മറയുന്ന പ്രകൃതമാണ് ഹിമാലയന്‍ സീറോവിന് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രേമികള്‍ക്കാകെ ആഹ്ലാദം പകരുകയാണ് ഇക്കാര്യം.

Related posts

Leave a Comment