2019 മു​ത​ൽ…! പ്രായപൂര്‍ത്തിയാകാത്ത പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലെ​ടു​ത്ത് അ​ജി​കു​മാ​ർ ചെയ്തത് ഇങ്ങനെ…

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ണ്ട​ക്ക​യം മാ​ങ്ങാ​പേ​ട്ട സ്വ​ദേ​ശി അ​ജി​കു​മാ​റി (52)നെ ​മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലെ​ടു​ത്ത് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

2019 മു​ത​ൽ കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചു വ​രു​ക​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​യു​ടെ വീ​ട്ടി​ലും വീടി​നോ​ടു ചേ​ർ​ന്നു​ള്ള മെ​ഷീ​ൻ​പു​ര​യി​ലും എ​ത്തി​ച്ചാ​യി​രു​ന്നു ഉ​പ​ദ്ര​വം.

മു​ണ്ട​ക്ക​യം സി​ഐ ഷൈ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment