ക​ണ്ണൂ​ർ ഗ​വൺമെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​മാ​ർ സ​മ​ര​ത്തി​ലേക്ക്

പ​രി​യാ​രം: സ്റ്റൈ​പ്പെ​ൻ​ഡ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​മാ​ർ ഡി​സം​ബ​ർ നാ​ലു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി‍​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 2018 ബാ​ച്ചി​ലു​ള്ള 85 ഹൗ​സ് സ​ർ​ജ​ൻ​മാ​ർ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി സ്റ്റൈ​പ്പെ​ൻ​ഡ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട‌​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

2017 ബാ​ച്ചി​ലു​ള്ള​വ​ർ​ക്ക് സ്റ്റൈ​പ്പെ​ൻ​ഡ് ന​ൽ​കു​ന്പോ​ൾ 2018 ബാ​ച്ചു​കാ​രെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment