മക്കളില്ലാത്ത ഞങ്ങൾക്ക് അവൻ മകനായിരുന്നു..! ചക്കരവാവയെ’ കാത്ത് വ​ർ​ക്കി​യും ഭാ​ര്യ​യും വി​തു​മ്പുന്നു; തിരിച്ചു നൽകുന്നവർക്ക് എന്തുപ്രതിഫലവും നൽകുമെന്ന് കാട്ടി നോട്ടീസ്


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ന്നു രാ​വി​ലെ ഒ​ല്ലൂ​ർ ഭാ​ഗ​ത്ത് വി​ത​ര​ണം ചെ​യ്ത പ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കി​ട്ടി​യ നോ​ട്ടീ​സ് കൗ​തു​ക​വും വേ​ദ​ന​യു​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു. കൈ​വി​ട്ടു പ​റ​ന്നു​പോ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ത​ത്ത​മ്മ​യെ ആ​ർ​ക്കെ​ങ്കി​ലും കി​ട്ടി​യാ​ൽ തി​രി​ച്ചു​ത​ര​ണേ എ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യാ​യി​രു​ന്നു ആ ​നോ​ട്ടീ​സ്.

ഒ​ല്ലൂ​ർ പി.​ആ​ർ.​ഫ്രാ​ൻ​സി​സ് സ്മാ​ര​ക ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റാ​യ എം.​ഡി.​വ​ർ​ക്കി​യാ​ണ് നി​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ മാ​സം ഒ​രു ത​ത്ത​മ്മ​യെ കി​ട്ടി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തോ​ടെ നോ​ട്ടീ​സ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ക്ക​ളി​ല്ലാ​ത്ത വ​ർ​ക്കി​യും ഭാ​ര്യ​യും ത​ങ്ങ​ളു​ടെ മ​ക​നെ പോ​ലെ​യാ​ണ് ആ​സാം ഇ​ന​ത്തി​ൽ പെ​ട്ട ഒ​ന്ന​ര വ​യ​സു​ള്ള ത​ത്ത​യെ ച​ക്ക​ര​വാ​വേ എ​ന്നു വി​ളി​ച്ച് പൊ​ന്നു​പോ​ലെ വ​ള​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. വീ​ട്ടി​ന​ക​ത്താ​യി​രു​ന്നു ത​ത്ത​യെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. കൂ​ട്ടി​ലി​ട്ട് വ​ള​ർ​ത്തി​യി​രു​ന്നി​ല്ല.

ഒ​ന്നൊ​ന്ന​ര വ​ർ​ഷം മു​ന്പ് വ​ർ​ക്കി​യു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​ണ് ത​ത്ത​യെ ഇ​വ​ർ​ക്കു ന​ൽ​കി​യ​ത്. മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​ർ ഈ ​ത​ത്ത​മ്മ​യെ സ്വ​ന്തം കു​ഞ്ഞി​നെ​യെ​ന്ന പോ​ലെ​യാ​ണ് വ​ള​ർ​ത്തി​വ​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം വ​ർ​ക്കി​യു​ടെ ഭാ​ര്യ തോ​ളി​ലി​രു​ത്തി ചോ​റു കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ വീ​ടി​നു പു​റ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ക​റ​ന്‍റു ശ​രി​യാ​ക്കാ​നെ​ത്തി​യ ഒ​രാ​ളെ ക​ണ്ട് പേ​ടി​ച്ച് പു​റ​ത്തേ​ക്ക് പ​റ​ന്നു​പോ​യ​താ​ണ് ഈ ​ത​ത്ത​മ്മ.

വ​ർ​ക്കി​യും ഭാ​ര്യ​യും സ​മീ​പ​ത്തെ പ​ല പ​റ​ന്പു​ക​ളി​ലും വീ​ടു​ക​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വ​രു​ടെ ച​ക്ക​ര​വാ​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് കൂ​ട്ടു​കാ​രോ​ടെ​ല്ലാം വി​വ​രം പ​റ​ഞ്ഞു.

കൂ​ട്ടു​കാ​ർ വ​ഴി ഫെ​യ്സ്ബു​ക്കി​ലും മ​റ്റും ത​ത്ത​മ്മ​യെ കാ​ണാ​നി​ല്ലാ​ത്ത വി​വ​രം പ​ങ്കു​വെ​ച്ചു. ക​ണ്ടു കി​ട്ടു​ന്ന​വ​ർ തി​രി​ച്ചു​ത​ര​ണേ എ​ന്ന​പേ​ക്ഷ​യോ​ടെ…​ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പ​ത്ര​ത്തോ​ടൊ​പ്പം അ​ഞ്ഞൂ​റോ​ളം നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​ർ​ക്കെ​ങ്കി​ലും ത​ങ്ങ​ളു​ടെ ച​ക്ക​ര​വാ​വ​യെ കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രി​ച്ചു​ത​ര​ണ​മെ​ന്നും തി​രി​ച്ചു ത​രു​ന്ന​വ​ർ​ക്ക് അ​തു​പോ​ലെ ഒ​രു ജോ​ഡി ത​ത്ത​യെ ത​രാ​മെ​ന്നും എ​ന്തു ന​ഷ്ട​വും നി​ക​ത്താ​മെ​ന്നും എ​ന്തു പ്ര​തി​ഫ​ല​വും ത​രാ​മെ​ന്നും വ​ർ​ക്കി വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

9847274427 എ​ന്ന ന​ന്പ​റു​ള്ള ഫോ​ണ​ടി​ക്കു​ന്പോ​ൾ വ​ർ​ക്കി പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് കോ​ൾ അ​റ്റ​ൻ​ഡു ചെ​യ്യു​ന്ന​ത്…പ​ത്ര​ത്തി​ൽ നോ​ട്ടീ​സ് കി​ട്ടി​യ​പ്പോ​ൾ നാ​ല​ഞ്ചു പേ​ർ വി​ളി​ച്ചു​വെ​ന്നും അ​വ​ർ​ക്കെ​ല്ലാം ത​ത്ത​മ്മ​ക​ളെ ക​ള​ഞ്ഞു​കി​ട്ടി​യ​വ​രാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തൊ​ന്നും ത​ങ്ങ​ളു​ടെ ച​ക്ക​ര​വാ​വ ആ​യി​രു​ന്നി​ല്ലെ​ന്നും വ​ർ​ക്കി​യും ഭാ​ര്യ​യും വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു….


പ്ര​തീ​ക്ഷ​ക​ളോ​ടെ ഇ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്….​ച​ക്ക​ര​വാ​വേ എ​ന്ന് വി​ളി​ച്ചാ​ൽ വ​ർ​ക്കി​യെ​ന്നും അ​മ്മേ​യെ​ന്നും തി​രി​ച്ചു​വി​ളി​ക്കു​ന്ന ത​ങ്ങ​ളു​ടെ പു​ന്നാ​ര ത​ത്ത​മ്മ​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി…

Related posts

Leave a Comment