അനിതയുടെ നിഗൂഢജീവിതം ഒരു കഥയാണ്! 13 വര്‍ഷം മുമ്പ് മാലദ്വീപിനു പോയ അധ്യാപിക സൂറത്തില്‍; കണ്ടെത്തിയത് മൂന്നാം ഭര്‍ത്താവിനൊപ്പം

anithaകൊച്ചി: മാലദ്വീപിലേക്ക് പോയ പട്ടാമ്പി സ്വദേശിനിയായ അധ്യാപികയെ 13 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ കണ്ടെത്തി. പട്ടാമ്പി ഓങ്ങല്ലൂര്‍ അച്യുത നിവാസില്‍ സി.സി. അനിത നായരെയാണ് അന്വേഷണ സംഘം സൂററ്റില്‍ കണ്ടെത്തിയത്. കണ്ടെത്തിയതിനു പിന്നാലെ ഇവരുടെ ആദ്യ ഭര്‍ത്താവിലെ മകനെ സ്ഥലത്തത്തെിച്ച് അമ്മയാണെന്ന് സ്ഥിരീകകരിക്കുകയും ചെയ്തു. നിലവില്‍ മലയാളികള്‍ നടത്തുന്ന സൂററ്റിലെ സമിതി സിബിഎസ്ഇ സ്‌കൂളിലെ പ്രിന്‍സിപ്പലായി ജോലി ചെയ്യുകയാണ് അനിത നായര്‍.

ആദ്യ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് നാടുവിട്ട ഇവര്‍ ഇപ്പോള്‍ മൂന്നാമത്തെ ഭര്‍ത്താവിനൊപ്പമാണ് സൂററ്റില്‍ കഴിയുന്നത്. 2003 ഡിസംബര്‍ ഡിസംബര്‍ 27ന് രാമചന്ദ്രനൊപ്പം കാറില്‍ തിരുവനന്തപുരത്തേക്ക് പോയ അനിതാ നായര്‍ 28നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മാലദ്വീപിലേക്ക് പോയത്. അവിടെ സ്‌കൂള്‍ അധ്യാപികയായി ജോലി കിട്ടിയതിനത്തെുടര്‍ന്ന് അവധിക്ക് നാട്ടിലത്തെിയശേഷം വീണ്ടും പോവുകയായിരുന്നു.ഭര്‍ത്താവിനോട് വഴക്കിട്ട് പോയ അനിതാ നായരെക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസും െ്രെകംബ്രാഞ്ചും സിബിഐയും രണ്ടു തവണ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

2016 മാര്‍ച്ചില്‍ തുടങ്ങിയ സിബിഐയുടെ മൂന്നാം ഘട്ട അന്വേഷണമാണ് ലക്ഷ്യത്തിലെത്തിച്ചത്. ഭര്‍ത്താവ് രാമചന്ദ്രനുമായി വഴക്കിട്ടാണ് അനിത നായര്‍ 2003 ല്‍ മാലദ്വീപിലേക്ക് പോയത്. അവിടെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ സ്വദേശിയെ അനിത വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ 2005 ഡിസംബര്‍ ആറിന് മുംബൈയിലെ ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

പിന്നീട് 2006ല്‍ പേര് മാറ്റി അനിതാ സുരാംഗെ എന്ന ശ്രീലങ്കന്‍ പേരില്‍ ശ്രീലങ്കയിലേക്ക് പോയി. അവിടെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി യോജിച്ച് പോവാന്‍ കഴിയാത്തതിനാല്‍ തിരികെ പോന്നു. 2010ല്‍ ഇന്ത്യയിലെത്തിയ അനിതാ നായര്‍ പല സ്ഥലങ്ങളിലും ജോലി ചെയ്ത ശേഷം 2013ല്‍ ഭഗ്വാന്‍ ദാസ് കോട്വാനി എന്നയാളെ വിവാഹം കഴിച്ചു. ഇപ്പോള്‍ ഇയാള്‍ക്കൊപ്പമാണ് സൂറത്തില്‍ കഴിയുന്നത്.

അന്വേഷണസംഘം അനിതയെ കണ്ടത്തെിയെങ്കിലും കേരളത്തിലേക്ക് വരാന്‍ അവര്‍ തയാറായില്ല.താന്‍ ഭര്‍ത്താവിനൊപ്പം ഇവിടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ സൂറത്തിലെ മജിസ്‌ട്രേറ്റ് മുന്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സിബിഐ എറണാകുളം സിജെഎം കോടതിയില്‍ ഈ മൊഴി പകര്‍പ്പ് സഹിതം ആളെ കണ്ടെത്തിയതായി സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കി.

Related posts