ചൈന ബഹിഷ്‌ക്കരണം ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ! ടിക് ടോക്കിനെ മറികടന്ന് ഇന്ത്യന്‍ ആപ്പായ ‘മിത്രോന്‍’ മുന്നേറുന്നു; ഒരു മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍…

ചൈന ബഹിഷ്‌ക്കരണം ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ! ടിക് ടോക്കിനെ മറികടന്ന് ഇന്ത്യന്‍ ആപ്പായ ‘മിത്രോന്‍’ മുന്നേറുന്നു; ഒരു മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍…

ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ശക്തമായ ചൈന ബഹിഷ്‌ക്കരണ ആഹ്വാനമാണ് രാജ്യത്ത് ഉയരുന്നത്. ബോയ്‌ക്കോട്ട് ചൈന ക്യാമ്പെയ്ന്‍ ഇന്ത്യന്‍ ജനത ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ വിവരങ്ങളാണ് എല്ലായിടത്തു നിന്നും പുറത്തു വരുന്നത്.

ഇതോടെ ചൈനീസ് വീഡിയോ ഷെയറിംഗ് സര്‍വീസായ ടിക് ടോക്കും തിരിച്ചടി നേരിടുകയാണ്. ചൈനീസ് ആപ്പിനെ കൈവിട്ടുകൊണ്ട് ടിക്ക് ടോക്കിന്റെ ഇന്ത്യന്‍ രൂപമായ ‘മിത്രോന്‍’ ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യക്കാര്‍.

വെറും 30 ദിവസ കാലയളവ് കൊണ്ടുമാത്രം രാജ്യത്തെ ഒരു കോടി ജനങ്ങള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല ടിക്ക് ടോക്കിന്റെ ഈ ഇന്ത്യന്‍ പതിപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മികച്ച അഭിപ്രായവുമാണ്.

5 മുതല്‍ 4.5 വരെയാണ് ആപ്പിന്റെ പ്ലേസ്റ്റോറിലെ റേറ്റിംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ആപ്പ് വ്യാപകമായി രാജ്യത്ത് ഡൗണ്‍ലോഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

ആപ്പിന്റെ സോഴ്‌സ് കോഡ് മുന്‍പ് ഒരു പാകിസ്ഥാന്‍ ഡെവലപ്പറില്‍ നിന്ന് വാങ്ങിയതാണെന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആപ്പിന്റെ സഹസ്ഥാപകരായ ശിവാങ്ക് അഗര്‍വാള്‍, അനിഷ് ഖണ്ടേല്‍വാള്‍ എന്നിവര്‍ ഈ ആരോപണത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.’ആപ്പിന് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ന്റെ ശക്തമായ ഒരു വികാരമുണ്ട്.

ഞങ്ങളുടെ ഉപയോക്താക്കളോട് സംവേദനക്ഷമത പുലര്‍ത്തുകയും പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഇടപഴകലും വിനോദവും പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ അഭിമാനത്തോടെ മിത്രോനിനെ നിര്‍മിക്കുകയാണ്.’ എന്നാണ് ശിവാങ്ക് അഗര്‍വാളിന്റെ അഭിപ്രായം.

സൗജന്യ ആപ്പുകളില്‍ പ്ലേ സ്റ്റോറില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ആപ്പാണ് മിത്രോന്‍. ഐ.ഐ.ടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാളാണ് ആപ്പ് വികസിപ്പിച്ചത്. ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.

ടിക് ടോക്കിന് പകരം ഇന്ത്യ വികസിപ്പിച്ച മിത്രോന്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഗൂഗിള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.

സ്പാം ആന്‍ഡ് മിനിമം ഫംഗ്ഷണറി പോളിസി ലംഘിച്ചതിനെ തുടര്‍ന്നാണ് ആപ്പ് നീക്കം ചെയ്യുന്നതെന്ന് ആയിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്.

മറ്റ് ആപ്പുകളുടെ ഫീച്ചേഴ്സുകള്‍ ഉറവിടം വ്യക്തമാക്കാതെ ഉപയോഗിച്ചെന്നും ഗൂഗിള്‍ കണ്ടെത്തി.കഴിഞ്ഞ മാസം ആത്മാ നിര്‍ഭര്‍ അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാംപെയിന്‍ ആരംഭിച്ചിരുന്നു.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്തും കൂടുതല്‍ സ്വാശ്രയരാകാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്.

ഇതിന് പിന്നാലെയായിരുന്നു ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണമെന്ന് ക്യാംമ്പെയ്ന്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചത്. ക്യാമ്പെയ്ന്‍ ഇപ്പോള്‍ രാജ്യമാകെ വ്യാപിച്ചിരിക്കുകാണ്.

Related posts

Leave a Comment