ഒടുവില്‍ രാജ്യതലവന്‍ മൗനം വെടിഞ്ഞു! കഠുവ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനകരമെന്ന് പ്രധാനമന്ത്രി; മോദിയുടെ പ്രതികരണം തന്റെ മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനുശേഷം

കാഷ്മീരിലെ കഠുവയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞു. കഠുവ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പരഞ്ഞു. എന്ത് വില കൊടുത്തും നീതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജമ്മു കാശ്മീരിലെ കഠുവയില്‍ ക്ഷേത്രത്തിനകത്ത് വച്ച് എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംസഗം ചെയ്തു കൊന്ന സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

 

Related posts