യാത്ര തുടങ്ങുന്നു! ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കുശേ​ഷം മോ​ദി വീ​ണ്ടും വി​ദേ​ശ​ത്തേ​ക്ക്; ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​നം ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്.

വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കു​ന്ന മോ​ദി പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും.

ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് മോ​ദി വീ​ണ്ടും വി​ദേ​ശ​യാ​ത്ര​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

കോ​വി​ഡി​നു​ശേ​ഷ​മു​ള്ള ആ​ദ്യ യാ​ത്ര ഇ​ന്ത്യ​യ്ക്ക് ആ​ഴ​ത്തി​ൽ സൗ​ഹൃ​ദ​മു​ള്ള അ​യ​ൽ രാ​ജ്യ​ത്തേ​ക്ക് ആ​ണെ​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ന്‍റെ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കാ​നും സ​ന്ദ​ർ​ശ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മോ​ദി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വ​സാ​ന​മാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത് 2019 ന​വം​ബ​റി​ലാ​ണ്.

ആ ​മാ​സം 13 മു​ത​ൽ 15 വ​രെ ബ്ര​സീ​ലി​ൽ അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

അ​തി​നു ശേ​ഷം ലോ​ക്ക്ഡൗ​ണും മ​റ്റും കാ​ര​ണ​ങ്ങ​ളും മൂ​ലം പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നി​ല്ല.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​വും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ അ​ഹ​മ്മ​ദാ​ബാ​ദ് സ​ന്ദ​ർ​ശ​ന​വും ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

Leave a Comment