വാ​ക്‌​സി​നി​ല്‍ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കിയില്ല; കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​കയെന്ന് പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

 

ന്യൂ​ഡ​ല്‍​ഹി: ഒ​റ്റ​ഡോ​സ് വാ​ക്‌​സി​നി​ല്‍ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തി​രു​ന്ന കേ​ര​ള​ത്തെ അ​ഭി​നന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു​തു​ള്ളി വാ​ക്സി​ൻ പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ന​ഴ്‌​സ്മാ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റി​പ്പ്.

വാ​ക്‌​സി​ന്‍ പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​ക​യാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് ന​ഴ്‌​സു​മാ​ര്‍, വ​ള​രെ കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​രാ​ണെ​ന്നും അ​വ​ർ അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​ക്‌​സി​ന്‍ പാ​ഴാ​ക്ക​ല്‍ കു​റ​യ്ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത് 73,38,860 ഡോ​സ് വാ​ക്‌​സി​നാ​ണ്.

ആ ​വാ​ക്‌​സി​ന്‍ മു​ഴു​വ​ന്‍ ഉ​പ​യോ​ഗി​ച്ചു. ഓ​രോ വാ​ക്‌​സി​ന്‍ വ​യ​ലി​ന​ക​ത്തും പ​ത്തു ഡോ​സ് കൂ​ടാ​തെ വേ​സ്‌​റ്റേ​ജ് ഫാ​ക്ട​ര്‍ എ​ന്ന നി​ല​യ്ക്ക് ഒ​രു ഡോ​സ് അ​ധി​ക​മു​ണ്ടാ​യി​രി​ക്കും.

വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ഈ ​അ​ധി​ക ഡോ​സ് കൂ​ടി ആ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ച്ചു.

അ​തി​നാ​ലാ​ണ് 73,38,860 ഡോ​സ് ന​മു​ക്ക് ല​ഭി​ച്ച​പ്പോ​ള്‍ 74,26,164 ഡോ​സ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment