ഒരു ആര്‍ട്ടിസ്റ്റ് ആകുമ്പോള്‍ എല്ലാം ഉള്‍കൊണ്ട് ചെയ്യണമെന്നാണ്…പക്ഷേ എനിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല; തുറന്നു പറച്ചിലുമായി അപര്‍ണ ദാസ്…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അപര്‍ണ ദാസ്. ടിക്‌ടോക് വീഡിയോകളിലൂടെ മലയാള സിനിമയിലെത്തിയ കഥയാണ് അപര്‍ണയ്ക്ക് പറയാനുള്ളത്.

കേവലം രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും താരത്തിന് ആരാധകര്‍ ഏറെയാണ്. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ 2019ല്‍ പുറത്തിറങ്ങിയ മനോഹരം എന്നീ ചിത്രങ്ങളിലാണ് താരം വേഷമിട്ടത്.

മനോഹരം എന്ന സിനിമയില്‍ വിനീത് ശ്രീനിവാസിന്റെ നായികയായി താരം അവതരിപ്പിച്ച ശ്രീജ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു.

ഫോട്ടോ ഷൂട്ടുകളിലും മറ്റു ഫാഷന്‍ അനുബന്ധ പരിപാടികളിലും ഇപ്പോള്‍ താരം സജീവമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിത വിശേഷങ്ങളും ആഗ്രഹങ്ങളും തുറന്നു പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താരം പറയുന്നതിങ്ങനെ…ഒരുപാട് ടിക്‌ടോക് വീഡിയോകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്നും ഒന്ന്, രണ്ട് ടിക്‌ടോക് വീഡിയോ ചെയ്തത് സത്യന്‍ സാറിന്റെ മകന്‍ അഖില്‍ സത്യന്‍ കണ്ടതാണ് സിനിമയില്‍ എത്തിച്ചത് എന്നും താരം പറഞ്ഞു.

അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് സത്യന്‍ സാറിന്റെ മകന്‍ തനിക്ക് മെസ്സേജ് അയക്കുകയാണ് ചെയ്തത് എന്നും അവര്‍ പറഞ്ഞ സിറ്റുവേഷന്‍ അഭിനയിച്ച് ഞാന്‍ അവര്‍ക്ക് അയച്ചു കൊടുത്തു.

അത് സത്യന്‍ സാര്‍ ഒക്കെ പറയുകയാണ് ഉണ്ടായത് എന്നാണ് താരം പറഞ്ഞത്. ഫഹദിന്റെ കടുത്ത ആരാധികയാണ് ഞാന്‍. ആദ്യ ചിത്രത്തില്‍ തന്നെ ഫഹദിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നും താരം വെളിപ്പെടുത്തി.

കോസ്റ്റ്യൂമിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മാന്യമായിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്.

ഒരു ആര്‍ട്ടിസ്റ്റ് ആകുമ്പോള്‍ എല്ലാം ഉള്‍കൊണ്ട് ചെയ്യണമെന്നാണെങ്കിലും തനിക്കത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും താരം പറയുന്നു. തനിക്ക് ഒരു കുശുമ്പിയായി അഭിനയിച്ചാല്‍ കൊള്ളാം എന്നുണ്ടെന്നും താരം പറയുന്നു.

Related posts

Leave a Comment