കെ. ​ബാ​ബു​വി​ന്‍റെ വി​ജ​യം അ​സാ​ധു​വാ​ക്ക​ണം; സി​പി​എം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

 

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ യു‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ട​തി​യി​ലേ​ക്ക്.

ബാ​ബു അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ​വോ​ട്ട് പി​ടി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് സി​പി​എം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

സീ​ൽ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ 1,071 പോ​സ്റ്റ​ൽ വോ​ട്ട് അ​സാ​ധു​വാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യും സി​പി​എം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യും.

992 വോ​ട്ടി​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ എം. ​സ്വ​രാ​ജ് ബാ​ബു​വി​നോട് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Related posts

Leave a Comment