റേ​ഷ​ൻ​ക​ട​ക​ളി​ൽ മോ​ദി​യു​ടെ ചി​ത്രം പ​തി​ക്കി​ല്ല: ഇ​ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ ക​ണ്ടു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​നി​ർ​ദേ​ശം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​വ​രെ​യി​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​യാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്. ഇ​ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടി​ട്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര നി​ർ​ദേ​ശ​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ല​രൂ​പ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ക്ഷ്യ​വി​ത​ര​ണ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്നും ഇ​ത് ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ച​ത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: റേ​ഷ​ൻ ക​ട​ക​ളി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ്രാ​ൻ​ഡിം​ഗ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ല​മാ​യി റേ​ഷ​ൻ നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​തി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ൻ ക​ട​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തേ​വ​രെ ഇ​ല്ലാ​ത്ത ഒ​രു പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച​ത്. അ​ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണ്.

ഇ​ക്കാ​ര്യം ശ​രി​യ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാരി​നെ അ​റി​യി​ക്കും. ഇ​ത് ഇ​വി​ടെ ന​ട​പ്പാ​ക്കാ​ൻ വി​ഷ​മ​മാ​ണെ​ന്നും അ​റി​യി​ക്കും. അ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കാ​ൻ പ​റ്റി​ല്ലേ​യെ​ന്ന​തും പ​രി​ശോ​ധി​ക്കും- മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment