ആ സത്യം ബിജെപി തിരിച്ചറിഞ്ഞിരുന്നു..! മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ത​ന്ത്ര​ങ്ങ​ൾ വി​ജ​യി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രോ​ഷ​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ൽ ബി​ജെ​പി നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്.

ക​ർ​ഷ​ക​രോ​ഷം പ​ഞ്ചാ​ബി​ൽ മാ​ത്ര​മ​ല്ല യു​പി​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ലും വീ​ശി​യ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ബി​ജെ​പി തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ഇ​തു മു​ൻ​കൂ​ട്ടി ക​ണ്ട് ഏ​റെ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷം കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ നാ​ട​കീ​യ​മാ​യി പി​ൻ​വ​ലി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​യി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്നെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

ബി​ജെ​പി​യു​ടെ ഈ ​നീ​ക്കം ഒ​രു പ​രി​ധി​വ​രെ ക​ർ​ഷ​ക​രോ​ഷ​ത്തെ ത​ണു​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചു എ​ന്ന​താ​ണ് ഇ​പ്പോ​ൾ ബി​ജെ​പി​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ വി​ജ​യം സൂ​ചി​പ്പി​ക്കു​ന്ന​ത്.

യു​പി​യി​ൽ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​ണ് ബി​ജെ​പി നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​പ്പോ​ലെ 300 സീ​റ്റ് എ​ന്ന മാ​ജി​ക് സം​ഖ്യ​യി​ലേ​ക്കു പാ​ർ​ട്ടി എ​ത്തു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ.

നരേന്ദ്രമോദിയും അമിത്ഷായും യുപിയിൽ മത്സരിച്ചു നടത്തിയ രാഷ്‌ട്രീയ റാലികൾ അവർക്കു വലിയ ഗുണം ചെയ്തെന്നാണ് വ്യക്തമാകുന്നത്.

Related posts

Leave a Comment