മോ​ദി​യു​ടെ ട്വി​റ്റ​ർ ഹാ​ക്ക് ചെ​യ്തു; അ​ധി​കം വൈ​കാ​തെ അ​ക്കൗ​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണം ട്വി​റ്റ​ർ പു​നഃ​സ്ഥാ​പി​ച്ചു; ഹാക്ക് ചെയ്തവർ ഇങ്ങനെ കുറിച്ചു…

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു. മോ​ദി​യു​ടെ വെ​ബ്സൈ​റ്റി​ന്‍റെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ട്വി​റ്റ​ർ അ​ക്കൗ​ണ്ടാ​ണ് പു​ല​ർ​ച്ചെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യി സം​ഭാ​വ​ന ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ക്ക​ർ​മാ​ർ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം അ​ധി​കം വൈ​കാ​തെ അ​ക്കൗ​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണം ട്വി​റ്റ​ർ പു​നഃ​സ്ഥാ​പി​ച്ചു. ഹാ​ക്ക​ർ​മാ​രു​ടെ വ്യാ​ജ ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. മോ​ദി​യു​ടെ ഈ ​വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടി​ന് 25 ലക്ഷം ഫോ​ളോ​വേ​ഴ്സു​ണ്ട്. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ട്വി​റ്റ​ർ ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​റ്റ് അ​ക്കൗ​ണ്ടു​ക​ളെ ഇ​ത് ബാ​ധി​ച്ചോ എ​ന്ന് ഇ​പ്പോ​ൾ അ​റി​യി​ല്ലെ​ന്നും ട്വി​റ്റ​ർ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment