ഉദ്വേഗം നിറഞ്ഞ നിമിഷത്തിലും ലാലിന്റെ ഇരിപ്പ് കണ്ട് ഞങ്ങള്‍ ചിരിച്ചുപോയി! അദ്ദേഹത്തിന്റെ എനര്‍ജി ലെവലിന്റെ ഉത്തമഉദാഹരണമാണ് ആ ഷോട്ടുകള്‍! വിയറ്റ്‌നാം കോളനിയിലെ ആ മനോഹര രംഗത്തെക്കുറിച്ച് സംവിധായകന്‍ സിദ്ദിഖ്

jyyjrjമോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെക്കുറിച്ച് പറയാന്‍ സഹപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച്, സംവിധായകര്‍ക്ക് നൂറുനാവാണ്. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഭൂരിപക്ഷം പേരും അഭിനയത്തിന്റെ കാര്യത്തില്‍ ലാലിന്റെ ആരാധകര്‍ പോലുമാണ്. ലാല്‍ മാജിക്കിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നിരവധി ചിത്രങ്ങളുണ്ടായിട്ടുണ്ട് മലയാള സിനിമാചരിത്രത്തില്‍. ലാല്‍ എങ്ങനെയാണ് ചിത്രീകരണവേളയില്‍ ചില പ്രത്യേക സീനുകള്‍ അഭിനയിച്ചുതകര്‍ത്തതെന്ന് പല സംവിധായകരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്. മോഹന്‍ലാലിന്റെ അഭിനയത്തിലെ മാന്ത്രികത വെളിവായ മറ്റൊരു ചിത്രമായിരുന്നു, വിയറ്റ്‌നാം കോളനി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു അത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിനോട് ലാല്‍ ആദ്യമായി സഹകരിക്കുന്നതും വിയറ്റ്‌നാം കോളനിയിലാണ്. ലാലിന്റെ ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കൊണ്ടുമാത്രം അതിമനോഹരമായിത്തീര്‍ന്ന ഒരു സീനിന്റെ ചിത്രീകരണവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സിദ്ദിഖിന്റെ വാക്കുകളിങ്ങനെ…

ഞങ്ങളുടെ(സിദ്ധിക്ക്-ലാല്‍) സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രം ‘വിയറ്റ്നാം കോളനിയാണ്’. അതില്‍ ഒരു രംഗമുണ്ട്. ലാല്‍ പടിയില്‍നിന്ന് സ്ലിപ്പായി താഴേയ്ക്ക് വീഴുന്ന ഒരു രംഗം. ലാല്‍ മാത്രമല്ല ഇന്നസെന്റും വീഴുന്നുണ്ട്. ആദ്യം ഇന്നസെന്റ് വീഴുന്ന ഷോട്ടാണ് ചിത്രീകരിച്ചത്. സിദ്ധിഖ്് തുടര്‍ന്ന് പറഞ്ഞു. ഈ രംഗം എഴുതിവച്ചതുമുതല്‍ ഞങ്ങള്‍ ടെന്‍ഷനിലായിരുന്നു. ഇതെങ്ങനെ ഷൂട്ട് ചെയ്യും എന്ന് വിചാരിച്ച്. ക്യാമറാമാന്‍ വേണുവിനും ഭ്രാന്തായി. ഒടുവില്‍ കലാസംവിധായകനോട് പറഞ്ഞ് പടികളുടെ മുകളിലായി ഒരു പലക ഉറപ്പിച്ചു. പടിയുടെ മുകളറ്റം മുതല്‍ താഴറ്റംവരെ നീളമുള്ള പലക. എന്നിട്ട് അതിനുമേല്‍ റബ്ബര്‍ ഷീറ്റ് വിരിച്ചു. അതിലൂടെ ഇന്നസെന്റിനോട് ഊഴ്ന്നിറങ്ങി വരാന്‍ പറഞ്ഞു. ചില റൈഡില്‍ നിന്നൊക്കെ കുട്ടികള്‍ ഊഴ്ന്നിറങ്ങില്ലേ, അതുപോലെ. ഈ ഭാഗങ്ങളൊക്കെ മറച്ചുവച്ചാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് ഒറ്റഷോട്ടില്‍ കാര്യങ്ങള്‍ ഓക്കെയായി. ഇതേരംഗം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിക്കാനൊരുങ്ങുമ്പോഴും ഈ മുന്നൊരുക്കങ്ങളെക്കുറിച്ച് അദ്ദേഹവുമായി പങ്കുവച്ചു. അതൊന്നും വേണ്ടെന്നായിരുന്നു ലാലിന്റെ മറുപടി. ഞങ്ങള്‍ക്ക് ഭയമായി.

mhmg

കാരണം വളരെ ഉയരമുള്ള പടിക്കെട്ടുകളാണ്. അതിലൂടെ തെന്നിമറിഞ്ഞ് വരുന്നത് ഏറെ ക്ലേശകരമാണ്. അവ അപകടങ്ങള്‍ ഉണ്ടാക്കാനും ഇടയുണ്ട്. പക്ഷേ ലാല്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ ഞാന്‍ ആക്ഷന്‍ പറഞ്ഞു. കനകയോട് എന്തോ പറഞ്ഞ് തിരിയുന്നതും കാല് വഴുതി പടിക്കെട്ടിലൂടെ ഉരുണ്ട് ലാല്‍ താഴേയ്ക്ക് വന്നു. വളരെ സേഫ് ലാന്റിംഗായിരുന്നു. ഫസ്റ്റ് ടേക്ക് ഓക്കെ. ഞങ്ങളുടെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല. ലാല്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റുപോയി. ഇതുപോലെ മറ്റൊരു രംഗവും വിയറ്റ്നാം കോളനിയിലുണ്ട്. പശുവിനെ കെട്ടിയിരിക്കുന്ന കയറില്‍ തട്ടി മറിഞ്ഞുവീഴുന്നതാണ് ആ സന്ദര്‍ഭം. കയറില്‍ തട്ടിവീഴുന്ന ഒരു ഷോട്ട് മാത്രമേ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നുള്ളൂ. അപ്പോഴാണ് അതിന്റെ തൊട്ടടുത്ത് കലാസംവിധായകന്‍ ഒരുക്കിയിരുന്ന ഒരു സ്ട്രീറ്റ്ലൈറ്റ് ലാലിന്റെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ ലാല്‍ പറഞ്ഞു. ‘ഞാനീ കയറില്‍ തട്ടിമറിഞ്ഞ് ആ പോസ്റ്റിന്റെ ബേസ്മെന്റില്‍ കയറിയിരിക്കും.’ എങ്ങനെ? ഞാനത്ഭുതത്തോടെ ചോദിച്ചു. കാരണം കയറും പോസ്റ്റും തമ്മില്‍ കുറച്ചുദൂരമുണ്ട്. കയറില്‍ തട്ടി വീണാലും അത്രയുംദൂരം എങ്ങനെ എത്തുമെന്ന്സംശയമായിരുന്നു എനിക്ക്. ‘ചെയ്തുനോക്കാമല്ലോ.’ ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ കൃത്യമായും ആ കയറില്‍ തട്ടിവീണ് ഒരു സമ്മര്‍സാള്‍ട്ട് അടിച്ച് സ്ട്രീറ്റ്ലൈറ്റിന്റെ ബേസ്മെന്റില്‍ അള്ളിപിടിച്ചിരുന്നു. ഒരു കുരങ്ങനെപ്പോലെ. ഉദ്വേഗം മുറ്റിനിന്നിരുന്ന നിമിഷമായിരുന്നെങ്കിലും ആ ഇരിപ്പ് കണ്ട് ഞങ്ങള്‍ ചിരിച്ചുപോയി. ലാലിന്റെ എനര്‍ജി ലെവലിന്റെയും കോണ്‍ഫിഡന്‍സിന്റെയും കാല്‍ക്കുലേഷന്റെയുമൊക്കെ ഉത്തമനിദര്‍ശനങ്ങളാണ് ഈ ഷോട്ടുകള്‍

Related posts