ഭാര്യ സുചിത്ര, മക്കളായ പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രം പങ്കുവച്ച് പ്രിയതാരം മോഹൻലാൽ. പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്… എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കുണ്ടന്നൂരിലെ ഫ്ലാറ്റില്‍ നിന്നുളള ചിത്രമാണിത്. കുടുംബചിത്രമെങ്കിലും ആരാധകരുടെ കണ്ണിലുടക്കിയത് മറ്റൊന്നാണ്. മകള്‍ വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്കൂട്ടര്‍. എംഎല് 2255 നമ്പറിലുളള സ്കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ നേടിയത്. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിലേക്കുയർത്തിയ ചിത്രങ്ങളിലൊന്നായ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ വിൻസെന്റ് ഗോമസിന്റെ ഫോൺ നന്പറും 2255 ആയിരുന്നു.
2022 ജൂലൈയില്‍ മോഹന്‍ലാല്‍ കൊച്ചി കുണ്ടന്നൂരില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഐഡന്റിറ്റി ബില്‍ഡിംഗിലെ രണ്ടുനിലകള്‍ ഒന്നിച്ചു ചേര്‍ത്ത ഡൂപ്ലെക്സ് ഫ്ലാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് “എംഎല് 2255′ ലാംബി. 2019ല്‍ പുറത്തിറങ്ങിയ ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഈ ലാംബി ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് മോഹന്‍ലാല്‍ സ്വന്തമാക്കി.

