എന്നെ പിന്തുടര്‍ന്ന് അപകടം വരുത്തി വയ്ക്കല്ലേ… ഈച്ച പോതിയുന്നതു പോലെ ആരാധകര്‍ ചുറ്റും കൂടിയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞതിങ്ങനെ…

ആരാധകര്‍ക്ക് താരങ്ങളോടുള്ള ആവേശം പലപ്പോഴും പരിധി വിടാറുണ്ട്. പല താരങ്ങളും ആരാധകരുടെ പെരുമാറ്റത്തില്‍ അസ്വസ്ഥരാകാറുണ്ടെങ്കിലും അവരെ വേദനിപ്പാക്കാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലാണ് മോഹന്‍ലാല്‍. ലാലേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയന്‍മാരെ അദ്ദേഹം ചേര്‍ത്ത് നിര്‍ത്താറുണ്ട്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിഡിയോ മോഹന്‍ലാല്‍ ഫാന്‍സിന് പോലും അത്ര ഇഷ്ടമാവുന്നതല്ല. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ അദ്ദേഹം തിരുവല്ലയില്‍ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്‍ന്നു.

പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹന്‍ലാല്‍ കാര്‍ നിര്‍ത്തി. കാര്യം തിരക്കിയപ്പോള്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകര്‍. ആവശ്യത്തിന് മുന്നില്‍ മോഹന്‍ലാല്‍ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറില്‍ കയറുമ്പോള്‍ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടര്‍ന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാല്‍ അഭ്യര്‍ഥിച്ചു. എന്താലായും സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on

Related posts