മോഹൻലാൽ വരുമോ ഇല്ലയോ; സംശയം വേണ്ട മോഹൻലാൽ വരും; നിശ്ചയിച്ച് ഉറപ്പിച്ച ദിവസമായ 14ന് തന്നെ സിനിമ തീയറ്ററുകളിലെത്തുമെന്ന് സംവിധായകൻ സാജിദ് യഹിയ രാഷ്ട്രദീപികയോട്  

മോഹൻലാൽ വരുമോ ഇല്ലയോ എന്നുള്ള സംശയം വേണ്ട… നിശ്ചയിച്ച് ഉറപ്പിച്ച ദിവസമായ 14ന് തന്നെ മോഹൻലാൽ സിനിമ തീയറ്ററുകളിലെത്തുമെന്ന് സംവിധായകൻ സാജിദ് യഹിയ രാഷ്്ട്രദീപികയോട് പറഞ്ഞു.

സിനിമയോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായി സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. ഇന്നലെ സിനിമ സ്റ്റേ ചെയ്ത് കൊണ്ടുള്ള ഉത്തരവ് കോടതിയിൽ നിന്നു വന്നിരുന്നു. തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്‍റെ ഹർജി പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവ് വന്നത്.

തന്‍റെ കഥാ സമാഹാരം മോഷ്ടിച്ചാണ് ചിത്രമൊരുക്കിയിരുന്നതെന്നാണ് കലവൂർ രവികുമാറിന്‍റെ പരാതി. കോടതി ഉത്തരവ് പുറത്തു വന്നതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റും എന്നുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങൾ പുറത്ത് ഒത്തു തീർപ്പാക്കിയെന്നാണ് കിട്ടുന്ന വിവരം.

മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജുവാര്യരാണ് നായികയായി എത്തുന്നത്. ഇന്ദ്രജിത്താണ് നായകൻ. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related posts