പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര​നെ​പോ​ലെ…! ആ​ശു​പ​ത്രി ഒപി​യി​ൽ ക്യൂ ​നി​ന്ന് മോ​ഹ​ൻ​ലാ​ൽ; ചിത്രങ്ങൾ വൈറൽ

പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര​നെ​പോ​ലെ പെ​രു​മാ​റു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ വി​ര​ള​മാ​ണ്. ഈ ​സ്വഭാവസവിശേഷതയാണ് താ​ര​രാ​ജാ​വാ​യ മോ​ഹ​ൻ​ലാ​ലി​നെ നെ​ഞ്ചി​ലേ​റ്റാൻ കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഈ ​വാ​ക്കു​ക​ളെ ശ​രി​വയ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ആ​ശു​പ​ത്രി​യി​ലെ ഒ​പിക്കു മുന്നിൽ മോ​ഹ​ൻ​ലാ​ൽ ക്യൂ നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ങ്ങ​ളി​ൽ.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നു വേ​ണ്ടി ശ​രീ​ര​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​നു​ള്ള യത്നത്തിലാ​ണ് മോ​ഹ​ൻ​ലാ​ൽ. ഇ​തി​നാ​യു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്പു​ള്ള ചെ​ക്ക​പ്പി​നാ​യാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ അ​പ്പോ​ളൊ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. താരം ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ നേ​രി​ട്ടെ​ത്തി അ​ദ്ദേ​ഹ​ത്തെ അ​ക​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം കാ​ണി​ക്കാ​വാ​ൻ ശ​രീ​ര​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്ക​ണം. അ​തി​നാ​യി ക​ഠി​ന വ്യാ​യാ​മം ന​ട​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ പ​രി​ശീ​ലി​പ്പി​ക്കു​വാ​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്. 15 കി​ലോ​യോ​ളം തൂ​ക്കം കു​റ​യ്ക്കാ​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹ​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Related posts