ഇത്തരം സുന്ദരികൾ ഇനിയുമുണ്ട്..! ബസിൽ മോ​ഷ​ണം നടത്തവേ ര​ണ്ടു ത​മി​ഴ് യുവതികൾ പി​ടി​യി​ൽ;  മോഷണത്തിനായി ഇവർ തൃശുരിൽ വന്നതെന്ന് പോലീസ്

തൃ​ശൂ​ർ: ബ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന ര​ണ്ടു ത​മി​ഴ് സ്ത്രീ​ക​ൾ പി​ടി​യി​ൽ. പ്രി​യ (23), വേ​ണി (22) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് എ​സ്ഐ എം.​ജെ.​ ജി​ജോ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​വ​ന്നൂ​ർ- തൃ​ശൂ​ർ യാ​ത്ര​യ്ക്കി​ടെ മെ​ട്രോ ആ​ശു​പ​ത്രി​ക്കി​ടെ ക​രു​വ​ന്നൂ​ർ സ്വ​ദ​ശി​നി​യാ​യ യു​വ​തി​യു​ടെ 3,000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ് ഇവർ ക​വ​രു​ക​യാ​യി​രു​ന്നു.

പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞു യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി​യി​ൽ താ​ത്കാ​ലി​ക ഷെ​ഡി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണു തൃ​ശൂ​ലെത്തിയത്.

Related posts