സ്റ്റീ​ഫ​ൻ അ​ത്ര പോ​ര ! മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ൽ താ​ൻ പൂ​ർ​ണ തൃ​പ്ത​ന​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ൽ താ​ൻ പൂ​ർ​ണ തൃ​പ്ത​ന​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി.

ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പാ​യ ഗോ​ഡ്ഫാ​ദ​റി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​യി​ലാ​ണ് താ​രം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ലൂ​സി​ഫ​ർ താ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ബോ​റ​ടി​പ്പി​ച്ചെ​ന്നും ചി​ര​ഞ്ജീ​വി പ​റ​ഞ്ഞു.

ബോ​റ​ടി​പ്പി​ക്കു​ന്ന സീ​നു​ക​ൾ മാ​റ്റി ആ​രാ​ധ​ക​രെ പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഗോ​ഡ്ഫാ​ദ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. ക​ഥ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും താ​രം അ​റി​യി​ച്ചു.

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യാ​യി എ​ത്തി​യ ചി​ത്രം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണ് ഗോ​ഡ്ഫാ​ദ​ർ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക. ത​മി​ഴി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍​രാ​ജ(​ജ​യം രാ​ജ)​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ര്‍​ശി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ന​യ​ന്‍​താ​ര​യാ​ണ് തെ​ലു​ങ്കി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച സ​യീ​ദ് മ​സൂ​ദ് എ​ന്ന ഗ്യാ​ങ്സ്റ്റ​ര്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ റോ​ളി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ത്തു​ന്നു.

Related posts

Leave a Comment