യുപിയിൽ അമ്മയും നാലു മക്കളും കൊല്ലപ്പെട്ടു; പ്രതി കുരങ്ങ്; സംഭവം ഇങ്ങനെ…

ലക്നൗ: കു​ര​ങ്ങ​ൻ​മാ​ർ ത​ള്ളി​യി​ട്ട മ​തി​ൽ വീ​ണ് അ​മ്മ​യും നാ​ല് കു​ട്ടി​ക​ളും മ​രി​ച്ചു. ഷം​ബ്ന (45), ഇ​വ​രു​ടെ ഇ​രു​പ​തും ഒ​ന്പ​തും എ​ഴും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ചൂ​ട് കൂ​ടു​ത​ലാ​യ​തി​നാ​ൽ രാ​ത്രി​യി​ൽ അ​മ്മ​യും ആ​റു കു​ട്ടി​ക​ളും വീ​ടി​നു വെ​ളി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം അ​ടു​ത്തു​ള്ള പേ​ര​ക്ക മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ര​ങ്ങ​ന്മാ​ർ മ​തി​ൽ ത​ള്ളി മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു. ത​ല​ക്ക് പ​രി​ക്കേ​റ്റാ​ണ് അ​ഞ്ചു പേ​രും മ​രി​ച്ച​ത്. ര​ണ്ടു കു​ട്ടി​ക​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

കുട്ടികളുടെ അച്ഛൻ അപകട സമയം വീട്ടിലുണ്ടായിരുന്നില്ല. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment