കടുത്തുരുത്തിയുടെ അഭിമാനം മോ​ന്‍​സ് ജോ​സ​ഫ്

കോ​ട്ട​യം: വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് മോ​ന്‍​സ് ജോ​സ​ഫ് (61) രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ എ​ത്തി​യ​ത്. മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ മ​ന്ത്രി​പ​ദ​വി ക​ടു​ത്തു​രു​ത്തി​ക്ക് ആ​ഹ്ലാ​ദ​വും അ​ഭി​മാ​ന​വു​മാ​ണ്. ഇ​നി​യു​ള്ള കാ​ല​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​വും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ക​ടു​ത്തു​രു​ത്തി കേ​ന്ദ്രീ​ക​രി​ച്ചാ​വും.

മു​ള​ക്കു​ളം പൂ​ഴി​ക്കോ​ല്‍ ന​രി​മ​റ്റ​ത്തി​ല്‍ പ​രേ​ത​നാ​യ ഒ.​ജോ​സ​ഫി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ് മോ​ന്‍​സ് ജോ​സ​ഫ്. ആ​പ്പാ​ഞ്ചി​റ മാ​ന്നാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് മാ​ര്‍​ത്താ​സ് യു​പി സ്‌​കൂ​ളി​ല്‍ യു​പി​യും ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും പൂ​ര്‍​ത്തി​യാ​ക്കി. ത​ല​യോ​ല​പ്പ​റ​മ്പ് ഡി​ബി കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി​യും കോ​ട്ട​യം ബെ​സേ​ലി​യോ​സ് കോ​ള​ജി​ല്‍ ഡി​ഗ്രി പ​ഠ​ന​വും ന​ട​ത്തി.

കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ കെ​എ​സ് സി​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ത​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നി സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​നാ​ണ്.

‌1996 ല്‍ ​കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ഴാ​ണ് ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ജ​യി​ക്കു​ന്ന​ത്. 2007-08 കാ​ല​ത്ത് 22 മാ​സം വി.​എ​സ്. മ​ന്ത്രി​സ​ഭ​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക സോ​ണി​യ​യാ​ണ് ഭാ​ര്യ. എം​എ​ഡ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​രീ​നാ മോ​ന്‍​സ് മ​ക​ളാ​ണ്.

Related posts

Leave a Comment