പകലുറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്..! പട്ടാപകൽ വാതിൽതകർത്ത് അകത്തുകടന്ന മോഷ്ടാ ക്കൾ ദ​​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു; ഇരുവരുടെയും മുഖത്തിനാണ് പരിക്ക്

moshanam-lപെ​രി​ങ്ങോ​ട്ടു​ക​ര: സ​ഹോ​ദ​ര​വീ​ഥി വെ​ണ്ട​ര​യി​ൽ വീ​ട്ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പ്പി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു. ചെ​റു​ത്തു​നി​ന്ന ദമ്പതി​ക​ളെ മോ​ഷ്ടാ​ക്ക​ൾ ത​ല്ലി. പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം. ചു​ള്ളി​യി​ൽ മു​ര​ളി (48), ഭാ​ര്യ സി​ന്ധു (36) എ​ന്നി​വ​ർ​ക്കാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സി​ന്ധു​വി​ന്‍റെ നാ​ല​ര പ​വ​ൻ മാ​ല​യി​ൽ​നി​ന്ന് പ​കു​തി ഭാ​ഗം മോ​ഷ്ടാ​ക്ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ചി​റ്റാ​പ​റ​മ്പി​ൽ രാ​ജ​ന്‍റെ വീ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. കാ​ഞ്ഞാ​ണി​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ മു​ര​ളി​യും ഭാ​ര്യ സി​ന്ധു​വും വീ​ടി​ന്‍റെ ഹാ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ മു​റി​യി​ലും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ര​ണ്ടം​ഗ മോ​ഷ​ണ​സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ ഓ​ടാ​മ്പ​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് സി​ന്ധു​വി​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു. ഈ ​സ​മ​യം ഭ​ർ​ത്താ​വ് മു​ര​ളി ഉ​റ​ക്ക​ത്തി​നി​ടെ ത​ങ്ങ​ളെ ക​ണ്ടാ​ണ് ഉ​ണ​ർ​ന്ന​തെ​ന്നു ക​രു​തി മോ​ഷ്ടാ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന മ​ര​വ​ടി​കൊ​ണ്ട് മു​ര​ളി​യേ​യും ഭാ​ര്യ​യേ​യും ത​ല്ലു​ക​യാ​യി​രു​ന്നു.

പു​റ​ത്തു കാ​ത്തു​നി​ന്നി​രു​ന്ന മ​റ്റൊ​രു മോ​ഷ്ടാ​വ് ദ​​മ്പ​തി​ക​ളു​ടെ മു​ഖ​ത്തേ​ക്ക് ടോ​ർ​ച്ച​ടി​ച്ച് ടൈ​ൽ ക​ഷ​ണ​ങ്ങ​ൾ എ​റി​ഞ്ഞു.  മാ​ല​യു​ടെ പ​കു​തി​യും കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളു​ടെ അ​ടി​യേ​റ്റ് മു​ര​ളി​യു​ടെ ക​ണ്ണി​നു താ​ഴെ​യും തു​ട​യി​ലും കാ​ലി​ലും പ​രി​ക്കേ​റ്റു. സി​ന്ധു​വി​ന്‍റെ ക​ഴു​ത്തി​നു പ​രി​ക്കേ​റ്റു. പ​ല്ലി​ള​കി. ഇ​രു​വ​രെ​യും അ​ന്തി​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി.

ചി​റ്റാ​പ​റ​​മ്പി​ൽ രാ​ജ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ലി​ന്‍റെ കൊ​ളു​ത്ത് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. തൃ​ശൂ​രി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും അ​ന്തി​ക്കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ചേ​ർ​പ്പ് സി​ഐ മ​നോ​ജ്കു​മാ​ർ, അ​ന്തി​ക്കാ​ട് എ​സ്ഐ എ​സ്.​ആ​ർ.​സ​നീ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ടി.​ഒ.​ദേ​വ​സി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ ഷാ​ജി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts