‘വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞാൽ പിടിക്കപ്പെടില്ലെന്ന് കരുതി; കോട്ടയത്തെ കൊറിയൽ ഓഫീസിലെ അക്രമത്തിലെ മുഖ്യപ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

കോ​ട്ട​യം: ഗു​ണ്ടാ​നേ​താ​വ് അ​ലോ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തെ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ചു ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മു​ഖ്യ ആ​സൂ​ത്ര​ക​നെ റി​മാ​ൻ​ഡ് ചെ​യ്തു.

ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ർ​പ്പൂ​ക്ക​ര മു​ടി​യൂ​ർ​ക്ക​ര തേ​ക്കി​ൻ പ​റ​ന്പി​ൽ ഷൈ​ൻ ഷാ​ജി (ഷൈ​മോ​ൻ – 28) യേ​യാ​ണ് വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 16നാ​യി​രു​ന്നു സംഭവം. ന​ഗ​ര​മ​ധ്യ​ത്തി​ൽ തി​രു​ന​ക്ക​ര​യി​ൽ നി​ന്നും സി​എം​എ​സ് കോ​ള​ജ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്പ്ര​സ് ബീ​സ് എ​ന്ന കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലാണ് കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഗു​ണ്ടാ സം​ഘ​ത്ത​ല​വ​നാ​യ ആ​ർ​പ്പൂ​ക്ക​ര കൊ​പ്രാ​യി​ൽ ജെ​യ്സ് മോ​ൻ ജേ​ക്ക​ബ്( അ​ലോ​ട്ടി – 25) ആ​ണ് ക​വ​ർ​ച്ച പ​ദ്ധ​തി​യി​ട്ട​ത്. ഈ ​കേ​സി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

തി​രു​വാ​ർ​പ്പ് കൈ​ച്ചേ​രി​ൽ വീ​ട്ടി​ൽ അ​ഖി​ൽ ടി. ​ഗോ​പി (20), വേ​ളൂ​ർ കൊ​ച്ചു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ബാ​ദു​ഷ (20), ഷൈ​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഷൈ​മോ​നാ​ണ് ക​വ​ർ​ച്ച​യ്ക്ക് ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്.

ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ടു നി​ന്ന ആ​സൂ​ത്ര​ണ​മാ​ണ് പ്ര​തി​ക​ൾ ഇ​തി​നാ​യി ന​ട​ത്തി​യ​ത്.പ്ര​തി​ക​ൾ സ്ഥി​ര​മാ​യി ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ങ് സൈ​റ്റു​ക​ൾ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. വി​ദേ​ശ നി​ർ​മ്മി​ത ക​ത്തി, കു​രു​മു​ള​ക് സ്പ്രേ ​അ​ട​ക്ക​മു​ള്ള​വ ഓ​ണ്‍​ലൈ​നി​ൽ നി​ന്നും എ​ക്സ്പ്ര​സ് ബീ​സ് വ​ഴി​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വ​ൻ തോ​തി​ൽ തു​ക ഇ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ ഷൈ​മോ​ൻ വി​വ​രം ബാ​ദു​ഷാ​യ്ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കും കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഗു​ണ്ടാ സം​ഘ​ത്ത​ല​വ​ൻ അ​ലോ​ട്ടി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തും പ​ണം ക​വ​ർ​ന്ന​തും. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പെ​ട്ട ഷൈ​മോ​ൻ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണം, വാ​റ​ങ്ക​ൽ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ അ​രു​ണ്‍, എ​സ്ഐ ടി.​ശ്രീ​ജി​ത്ത്, ജൂ​നി​യ​ർ എ​സ്ഐ സു​മേ​ഷ്, പ്രൊ​ബേ​ഷ​ൻ എ​സ്ഐ അ​ഖി​ൽ ദേ​വ്, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ കു​ര്യ​ൻ മാ​ത്യു, കെ.​പി. മാ​ത്യു, എ​എ​സ്ഐ പി.​എ​ൻ. മ​നോ​ജ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​ജെ. സ​ജീ​വ്, സി.​കെ. ന​വീ​ൻ, കെ.​ടി. അ​ന​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

പ്ര​തി​യ്ക്ക് ചി​ങ്ങ​വ​നം, ഈ​സ്റ്റ്, വെ​സ്റ്റ്, ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment